web analytics

ചെന്നൈയിൽ വൻ ലഹരിവേട്ട: മലയാള നടി ഉൾപ്പെടെ എട്ടുപേർ പിടിയിൽ

ചെന്നൈയിൽ വൻ ലഹരിവേട്ട: മലയാള നടി ഉൾപ്പെടെ എട്ടുപേർ പിടിയിൽ


ചെന്നൈയിൽ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ വൻ ലഹരിവേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദയും ഉൾപ്പെടെ എട്ടുപേർ പോലീസിന്റെ പിടിയിലായി.

മോഡലിംഗിലൂടെ സിനിമയിലെത്തിയ അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’, ജോജു ജോർജ് കേന്ദ്രകഥാപാത്രമായെത്തിയ മലയാള ചിത്രം ‘ആരോ’ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

നിരവധി സീരിയലുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളുമായാണ് സംഘത്തെ പോലീസ് പിടികൂടിയത്.


നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ എന്നയാളെ ആദ്യം പിടികൂടിയതോടെയാണ് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന പോലീസ് വേഷംമാറി ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിച്ചു.

തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് സാഹസികമായി വളയുകയായിരുന്നു.


അഞ്ജു കൃഷ്ണ (30), വിൻസി നിവേദ (26), കാർത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അൽവിബിൻഷ (27), വെങ്കിടേഷ് കുമാർ (31) എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രധാനികൾ.

ഇവരിൽ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എൽഎസ്ഡി സ്റ്റാംപ് എന്നിവ കൂടാതെ ഒൻപത് മൊബൈൽ ഫോണുകളും പോലീസ് കണ്ടുകെട്ടി.

പിടിയിലായവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


Drug Bust, Chennai Police, Anju Krishna, Narcotic Intelligence, Kerala Actress Arrested

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

Related Articles

Popular Categories

spot_imgspot_img