web analytics

‘ഒപ്പം കിടക്കാൻ സമ്മതിച്ചാൽ വിഡിയോ എടുക്കാമെന്ന് കരുതരുത്’:പ്രതിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ വിധി

ന്യൂഡല്‍ഹി: ശാരീരിക ബന്ധത്തിന് ഒരാൾ നൽകുന്ന സമ്മതം അയാളുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്താനുള്ള ലൈസൻസല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

വിവാഹിതയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്ത്

അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ഈ സുപ്രധാന നിരീക്ഷണം.

ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നടത്തുന്ന ശാരീരിക ബന്ധം ഒരിക്കലും ഉഭയസമ്മതപ്രകാരമുള്ളതാണെന്ന് കരുതാനാവില്ല

പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നും, അതിനാൽ ലൈംഗിക അതിക്രമം എന്ന കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

എന്നാൽ ഈ വാദത്തെ കോടതി കർശനമായി എതിർത്തു. സ്വകാര്യ ദൃശ്യങ്ങളോ ചിത്രങ്ങളോ കാണിച്ച് ഭീഷണിപ്പെടുത്തി ഒരാളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചാൽ,

ആ ബന്ധം ഒരിക്കലും നിയമത്തിന് മുന്നിൽ ‘ഉഭയസമ്മതപ്രകാരം’ (Consensual) ഉള്ളതായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ഭയത്തിന്മേൽ കെട്ടിപ്പൊക്കിയ സമ്മതം യഥാർത്ഥ സമ്മതമല്ലെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ നിരീക്ഷിച്ചു.

മാനഹാനി ഭയന്ന് യുവതി വഴങ്ങിയത് സമ്മതമായി കാണാനാവില്ലെന്നും വിഡിയോ പുറത്താകുമെന്ന പേടി ബലാത്സംഗത്തിന് തുല്യമായ സാഹചര്യമുണ്ടാക്കിയെന്നും കോടതി

പ്രതിയുടെ കൈവശമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെയോ ബന്ധുക്കൾക്കിടയിലോ പ്രചരിപ്പിക്കപ്പെട്ടാൽ തനിക്കുണ്ടാകുന്ന ആജീവനാന്ത അപമാനത്തെക്കുറിച്ച് യുവതിക്ക് വലിയ ഭയമുണ്ടായിരുന്നു.

ഈ ഭയം മൂലമാണ് അവർ പ്രതിക്ക് വഴങ്ങിക്കൊടുത്തത്. ഇത്തരം സാഹചര്യങ്ങളിൽ യുവതി നൽകുന്ന സമ്മതം പൂർണ്ണമനസ്സോടെയുള്ളതല്ല.

വിഡിയോ പുറത്തുവന്നാൽ തന്റെ അന്തസ്സ് തകരുമെന്ന ഭീതി നിലനിൽക്കുമ്പോൾ, അവിടെ സ്വതന്ത്രമായ തീരുമാനത്തിന് പ്രസക്തിയില്ലെന്ന് കോടതി വിലയിരുത്തി.

റേഷനരി തികയുന്നില്ല,​ ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ…പട്ടിണിയിൽ വലഞ്ഞ് നിലമ്പൂരിലെ ആദിവാസികൾ

വിദേശത്തിരുന്ന് വിഡിയോ കോളിലൂടെ ദൃശ്യങ്ങൾ പകർത്തി; നാട്ടിലെത്തിയ ശേഷം നിരന്തരമായ ബ്ലാക്‌മെയിലിംഗും ശാരീരിക ചൂഷണവും

കേസിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: വിദേശത്തായിരുന്ന പ്രതി, വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീഡിയോ കോളിലൂടെ അവരുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെടുക്കുകയും ചെയ്തു.

2023 അവസാനത്തോടെ ഡൽഹിയിലെത്തിയ പ്രതി, ഈ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് കാട്ടി യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി.

ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തു.

കൂടാതെ, താൻ ഇയാളിൽ നിന്ന് പണം വാങ്ങിയെന്ന് നിർബന്ധിതമായി സമ്മതിപ്പിക്കുന്ന മറ്റൊരു വീഡിയോയും പ്രതി ചിത്രീകരിച്ചു.

ഒടുവിൽ ഈ ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് അവരെ സമൂഹമധ്യത്തിൽ അപമാനിച്ചതായും പരാതിയിൽ പറയുന്നു.

English Summary

In a significant ruling, the Delhi High Court stated that consenting to a physical relationship does not grant permission to record private moments. Presiding over a case where a man blackmailed a married woman using leaked videos, Justice Swarana Kanta Sharma denied him bail. The court clarified that sexual acts performed under the threat of leaking private content cannot be deemed “consensual,” as the victim’s submission is driven by fear of social stigma rather than free will.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു ബെംഗളൂരു:...

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

Related Articles

Popular Categories

spot_imgspot_img