web analytics

ബോധവത്കരണം കൊണ്ട് ഒരു ഗുണവും ഇല്ല;​ കഴിഞ്ഞ വർഷവും 428 വീട്ടുപ്രസവങ്ങൾ

ബോധവത്കരണം കൊണ്ട് ഒരു ഗുണവും ഇല്ല;​ കഴിഞ്ഞ വർഷവും 428 വീട്ടുപ്രസവങ്ങൾ

ആലപ്പുഴ: ആരോഗ്യവകുപ്പ് ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കിയിട്ടും സംസ്ഥാനത്ത് കഴിഞ്ഞ വർഷം 428 പേർ വീട്ടിൽ പ്രസവിച്ചതായി വിവരാവകാശ രേഖകൾ. 

അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്ന വീട്ടുപ്രസവങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഡ്വ. കുളത്തൂർ ജയ്സിംഗിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.

വീട്ടുപ്രസവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ അമ്മയും കുഞ്ഞുമായി രണ്ട് ഡസനിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഈ പശ്ചാത്തലത്തിലാണ് മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

മുൻ വർഷങ്ങളെ പോലെ തന്നെ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്.

 ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സമീപിക്കാൻ മടിക്കുന്ന പ്രവണതയാണ് പലരെയും വീട്ടുപ്രസവത്തിലേക്ക് നയിക്കുന്നത്. 

പ്രസവ സമയത്ത് പൊക്കിൾക്കൊടി മുറിക്കുന്നതിലെ അജ്ഞതയും അമിത രക്തസ്രാവവും അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഗുരുതര ഭീഷണിയാകുന്നുവെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

2023–24 കാലയളവിനെ അപേക്ഷിച്ച് 2024–25ൽ വീട്ടുപ്രസവങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 കഴിഞ്ഞ നാലര വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 2,931 വീട്ടുപ്രസവങ്ങളിൽ 1,337 എണ്ണവും മലപ്പുറം ജില്ലയിലാണ്.

ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് വീട്ടുപ്രസവങ്ങൾക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 

ഗർഭിണികൾക്ക് സൗജന്യ പോഷകാഹാരവും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഗർഭധാരണം മുതൽ പ്രസവം വരെ കാര്യങ്ങൾ മറച്ചുവയ്ക്കുന്ന പ്രവണതയാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ബോധവത്കരണം മാത്രം മതിയാകില്ലെന്നും വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്താൻ പ്രത്യേക നിയമനിർമാണം അനിവാര്യമാണെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്സിംഗ് വ്യക്തമാക്കി.

2024–25ലെ ജില്ലാതല വീട്ടുപ്രസവ കണക്ക്

തിരുവനന്തപുരം – 21

കൊല്ലം – 20

പത്തനംതിട്ട – 6

ആലപ്പുഴ – 9

കോട്ടയം – 10

ഇടുക്കി – 37

എറണാകുളം – 24

തൃശൂർ – 15

പാലക്കാട് – 16

മലപ്പുറം – 191

കോഴിക്കോട് – 24

വയനാട് – 24

കണ്ണൂർ – 16

കാസർകോട് – 15

ആകെ – 428

വീട്ടുപ്രസവത്തിന് സാധ്യതയുള്ള വീടുകൾ ആശാവർക്കർമാർ, ജെ.പി.എച്ച്.എൻമാർ എന്നിവരടങ്ങുന്ന സംഘം സ്ഥിരമായി സന്ദർശിക്കുന്നുണ്ടെന്നും വാർഡ് അംഗങ്ങൾ, വനിതാ ശിശുസംരക്ഷണ വിഭാഗം, പൊലീസ് തുടങ്ങിയവയുടെ സഹായവും തേടുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

English Summary

Despite strong awareness and monitoring by the Health Department, 428 women delivered at home in Kerala last year. RTI data reveals that Malappuram recorded the highest number of home deliveries. Health officials and a High Court petitioner have stressed that awareness alone is not sufficient and that legal measures are required to discourage unsafe home deliveries and protect mothers and newborns.

kerala-home-deliveries-428-last-year-malappuram-highest

Kerala health department, home delivery, maternal health, newborn safety, Malappuram, public health, RTI data, High Court case, healthcare awareness, Kerala news

spot_imgspot_img
spot_imgspot_img

Latest news

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

Other news

കത്തിയമർന്ന് തുണിശേഖരം; കോഴിക്കോട് ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ; രക്ഷയായത് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയവർ

ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ...

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ് മതി!

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ്...

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ – നെതർലൻഡ്‌സ് പോരാട്ടം ഇന്ന്!

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ...

വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി: കരുനാഗപ്പള്ളി പോക്സോ കോടതിയിൽ നാടകീയ രംഗങ്ങൾ

കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി കരുനാഗപ്പള്ളി പോക്സോ അതിവേഗ...

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം പകർന്ന് ലേലം വിളി

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം...

Related Articles

Popular Categories

spot_imgspot_img