web analytics

ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകി; 70 അടി ഉയരത്തിൽ ദേവിയുടെ ഭീമശില്പം ഒരുങ്ങുന്നു

ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകി; 70 അടി ഉയരത്തിൽ ദേവിയുടെ ഭീമശില്പം ഒരുങ്ങുന്നു

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരെ വരവേൽക്കാൻ ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകി ദേവിയുടെ ഭീമശില്പം ഒരുങ്ങുന്നു.

ക്ഷേത്രസന്നിധിയിലേക്കുള്ള റോഡിന്റെ മധ്യഭാഗത്താണ് ഏകദേശം 70 അടി ഉയരത്തിലുള്ള കണ്ണകി ശില്പം സ്ഥാപിക്കുന്നത്.

ദേവീചരിതം വർണിക്കുന്ന അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ മൊത്തം 85 അടി ഉയരത്തിലാണ് നിർമാണം.

തിരുവനന്തപുരം ആഴിമല ശിവക്ഷേത്ര സന്നിധിയിൽ രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഗംഗാധരേശ്വര ശില്പം നിർമിച്ച ശിൽപി ദേവദത്തനാണ് കണ്ണകി ശില്പവും ഒരുക്കുന്നത്.

ആറ് മാസത്തിനകം ശില്പം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവദത്തൻ പറഞ്ഞു.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു ശേഷം കോൺക്രീറ്റിൽ ശില്പ നിർമാണം ആരംഭിക്കും. ഏകദേശം നാല് കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഈ ശില്പം നിർമിക്കുന്നത്.

മെറ്റൽ സ്ട്രെച്ചറിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശില്പം തയാറാക്കുന്നത്. ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകിയുടെ രൂപം മനോഹാര്യതയോടെ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശിൽപി വ്യക്തമാക്കി.

അതേസമയം, ആന്ധ്ര സർക്കാരിന്റെ ഒരു പ്രോജക്റ്റും നടന്നു വരികയാണെന്നും, അടുത്തതായി ചത്തീസ്ഗഢിൽ 200 അടി ഉയരമുള്ള അർധനാരീശ്വര പ്രതിമ നിർമിക്കുന്നതാണെന്നും ദേവദത്തൻ അറിയിച്ചു. ഏകദേശം 75 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണ് ഇത്.

അടുത്ത വർഷത്തെ പൊങ്കാലയ്ക്ക് കണ്ണകി ദേവിയെ കണ്ട് ക്ഷേത്രത്തിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ENGLISH SUMMARY

A massive Kannaki Devi statue is being constructed at the Attukal Temple entrance road in Thiruvananthapuram. The sculpture, about 70 feet tall (85 feet including additional features), will be built using metal-stretching technology at an estimated cost of Rs 4 crore. Sculptor Devadathan expects completion within six months, aiming for next year’s Pongala festival.
A massive Kannaki Devi statue is being constructed at the Attukal Temple entrance road in Thiruvananthapuram. The sculpture, about 70 feet tall (85 feet including additional features), will be built using metal-stretching technology at an estimated cost of Rs 4 crore. Sculptor Devadathan expects completion within six months, aiming for next year’s Pongala festival.

attukal-temple-kannaki-statue-70-feet-devadathan

Attukal Temple, Kannaki Devi statue, Thiruvananthapuram, Devadathan sculptor, Pongala festival, Kerala temple news, sculpture project, metal stretching technology, Attukal Trust, Kerala culture

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img