web analytics

വനത്തിനുള്ളിൽ രാത്രി വീഡിയോ എടുത്തു: യൂട്യൂബർമാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്


വനത്തിനുള്ളിൽ രാത്രി വീഡിയോ എടുത്ത യൂട്യൂബർമാർക്കെതിരേ കേസ്.


പുല്പള്ളി: രാത്രി വനത്തിനുള്ളിൽ വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരേ കേസെടുത്തു വനംവകുപ്പ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) ഉൾപ്പെടെ ഏഴുപേരെ ആണ് പ്രതിചേർത്ത് പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

ചേകാടി പാതയിൽ ഉദയക്കര ഭാഗത്ത് യുറ്റ്യൂബർമാർ അതിക്രമിച്ചുകടന്ന് വീഡിയോ ചിത്രീകരിച്ചത്.

അഞ്ച് ബൈക്കുകളിലായി എത്തിയ ഇവർ അനുമതിയില്ലാതെ, വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്രചെയ്തതിനാണ് കേസെടുത്തത്.

ഒരു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

വന്യജീവികൾക്ക് ശല്യമാകുന്നവിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ അറിയിച്ചു.

ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമ പേജിൽ ഇവർ അപ്‌ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് കേസെടുത്തത്.






spot_imgspot_img
spot_imgspot_img

Latest news

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

Other news

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

Related Articles

Popular Categories

spot_imgspot_img