web analytics

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന്…

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ കടുത്ത വാക്കേറ്റം നടക്കുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

മനോരമ ന്യൂസ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വോട്ടുകവല’ എന്ന പരിപാടിയിലായിരുന്നു സംഭവം.

പാലക്കാട് കോട്ട മൈതാനിയിൽ നടന്ന പരിപാടിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സിപിഎം, ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

ചർച്ചയ്ക്കിടെ സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വെല്ലുവിളിച്ചതോടെയാണ് വിവാദം തുടങ്ങിയത്.

പിന്നാലെ മോശമായ പദപ്രയോഗം നടത്തിയെന്നാണ് സിപിഎം പ്രവർത്തകരുടെ ആരോപണം.

ഇതോടെ ഇരുപക്ഷ പ്രവർത്തകരും വേദിയിലേക്ക് എത്തി സംഘർഷം രൂക്ഷമായി. പോലീസ് വേഗത്തിൽ ഇടപെട്ടാണ് നേതാക്കളെയും പ്രവർത്തകരെയും പിരിച്ചുവിട്ടത്.

വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി.

ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

ഇതോടെ സിപിഎം – ബിജെപി പ്രവർത്തകരും സംഘടിച്ചെത്തി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.

മനോരമ ന്യൂസ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന ‘വോട്ടുകവല’ എന്ന പരിപാടിക്കിടെയാണ് നേതാക്കൾ പരസ്യമായി ഏറ്റുമുട്ടിയത്.

പാലക്കാട് കോട്ട മൈതാനിയിലായിരുന്നു പരിപാടി. ചർച്ചയ്ക്കിടെ പ്രശാന്ത് ശിവനും സിപിഎം ആർഷോയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി.

ഇതിനു പിന്നാലെ സിപിഎം.-ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി.

സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്.

പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ എഴുന്നേറ്റതോടെ ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി.

ഇതിനിടെ നേതാക്കൻമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം പ്രവർത്തകരെ പിടിച്ചുമാറ്റിയത്.

English Summary:

Palakkad: A live election debate organized by Manorama News turned chaotic when BJP district president Prashanth Sivan and CPM leader Arsho engaged in a heated argument that escalated into a physical altercation. The incident occurred during the ‘Vottukavala’ program at the Palakkad Fort grounds. Following the clash, BJP and CPM supporters rushed to the venue, leading to a brief scuffle before police intervened to restore order.
The confrontation reportedly began when Prashanth Sivan challenged that he would quit politics if the CPM won ten seats in the Palakkad municipal elections, which provoked CPM workers who accused him of using offensive language.

palakkad-bjp-cpm-clash-election-debate

Palakkad, BJP, CPM, Prashanth Sivan, Arsho, Manorama News, Election Debate, Vottukavala, Kerala Politics, Police Intervention

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

നവീന്‍ ബാബു കേസ് അന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥന്‍ ടി.കെ. രത്‌നകുമാര്‍ ഇനി രാഷ്ട്രീയത്തിലേക്ക്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ പുല്‍പ്പള്ളി:...

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

Related Articles

Popular Categories

spot_imgspot_img