web analytics

പണം ഇല്ലെങ്കിൽ പഠിക്കേണ്ടാ! വിവാദത്തിന് വിരാമം: കാർഷിക സർവകലാശാലയിൽ ഫീസ് ഇളവ്;

പണം ഇല്ലെങ്കിൽ പഠിക്കേണ്ടാ! വിവാദത്തിന് വിരാമം: കാർഷിക സർവകലാശാലയിൽ ഫീസ് ഇളവ്;

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ, കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർധന പുനഃപരിശോധനയ്ക്ക് വഴിയൊരുങ്ങി.

ഉയർന്ന ഫീസ് ഘടന കുറയ്ക്കുന്നതിന് നിർദേശം നൽകിയതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. സർവകലാശാലയിലെ ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫീസ് വർധന വിവാദം: കാർഷിക സർവകലാശാലയിൽ വലിയ ഇളവ്; യുജിക്ക് 50%–പിജിക്ക് 40% കുറയ്ക്കാൻ നീക്കം

മന്ത്രിയുടെ നിർദേശപ്രകാരം, പുതുതായി വിപുലീകരിച്ച ഫീസ് ഘടനയിൽ യുജി (UG) കോഴ്‌സുകൾക്ക് 50% പിജി (PG) കോഴ്‌സുകൾക്ക് 40% കുറയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത് . അന്തിമ തീരുമാനം എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയായതിനാൽ, ഇതുമായി ബന്ധപ്പെട്ട അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്.

ഒരൊറ്റ വിദ്യാർത്ഥിക്കും പണത്തിന്റെ പേരിൽ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് ഭാരം സൃഷ്ടിക്കാത്ത ഫീസ് ഘടന ഉറപ്പാക്കണം,” എന്ന് മന്ത്രി വ്യക്തമാക്കി.

സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയും പരിഹാര മാർഗങ്ങളും പരിശോധിക്കും

കാർ‍ഷിക സർവകലാശാലയിലെ ഫീസ് വർധന വിദ്യാർത്ഥി സമൂഹത്തിൽ തീവ്ര പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എസ്എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഈ സാഹചര്യത്തിൽ, അർജുൻ എന്ന വിദ്യാർത്ഥി സർവകലാശാല ക്യാമ്പസിന്റെ മുന്നിൽ നിന്നു പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുണ്ടാക്കി.

അതിരുവിട്ട ഇൻസ്റ്റാഗ്രാം ചാറ്റ്: ഒടുവിൽ അമ്മയ്ക്ക് ഉറക്കഗുളിക നൽകി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു: യുവാവിന് 30 വർഷം കഠിന തടവ്

അമിതമായ ഫീസ് താങ്ങാന്‍ കഴിയുന്നില്ല, സ്വകാര്യ കോളജിനേക്കാല്‍ വലിയ ഫീസ് വരുന്നതിനാല്‍ പഠനം നിര്‍ത്തുകയാണ് തുടങ്ങിയ കാര്യങ്ങളാണ് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.

“സ്വകാര്യ കോളേജുകളെക്കാളും കൂടുതലായ ഫീസ്, കുടുംബത്തിന് താങ്ങാനാകാത്ത സാമ്പത്തികഭാരം; പഠനം നിർത്തുന്നു,” എന്നായിരുന്നു അർജുനിന്റെ വാക്കുകൾ. വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി വ്യാപിച്ചു.

കാർഷിക വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കണമെന്ന് മന്ത്രി

ഈ വിഷയത്തിൽ മുഖ്യമന്ത്രി, ധനവകുപ്പ് എന്നിവരുടെ ശ്രദ്ധയിലേക്കും കാര്യം എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രസാദ് വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി ഈ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട:...

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

Related Articles

Popular Categories

spot_imgspot_img