web analytics

‘എന്റെ കടൽ’ രണ്ടാം ഘട്ടം കൊച്ചിയിൽ; ഫാൽക്കൺ ബീച്ചിൽ പുതുമയുടെ തിരമാല

‘എന്റെ കടൽ’ രണ്ടാം ഘട്ടം കൊച്ചിയിൽ; ഫാൽക്കൺ ബീച്ചിൽ പുതുമയുടെ തിരമാല

വൈപ്പിൻ: കേരളപിറവി ദിനത്തിൽ കൊച്ചിയുടെ തീരത്ത് നവീകരണത്തിന്റെയും ശുചിത്വത്തിന്റെയും ഭാഗമായ “എന്റെ കടൽ” പദ്ധതിയുടെ രണ്ടാം ഘട്ടം കൊച്ചിയിൽ .

കൊച്ചിൻ ഷിപ്പ്യാർഡും യുവജന സംഘടനയായ റൈസ് അപ്പ് ഫോറം ഉം ചേർന്ന് നടപ്പിലാക്കിയ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബർ 1-ന് രാവിലെ 7 മണിക്ക് ഫാൽക്കൺ ബീച്ചിൽ വച്ചു നടന്നു.

ഫലകം അനാച്ഛാദനം, ഉദ്ഘാടനം & സർട്ടിഫിക്കറ്റ് നൽകൽ

കേരളത്തിന്റെ കടൽത്തീരങ്ങൾക്ക് പുതുജീവനേകുന്നതിനായി ആരംഭിച്ച “എന്റെ കടൽ” CSR പദ്ധതിയുടെ ഫലകം അനാച്ഛാദനം ചെയ്ത് കൊച്ചിൻ ഷിപ്പ്യാർഡ് CSR ഹെഡ് സമ്പത്ത് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
റൈസ് അപ്പ് ഫോറം എക്സിക്യൂട്ടീവ് അംഗം ആഷിഖ് മഹീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സ്വാതിഷ് സ്വാഗതം അർപ്പിച്ചു.

തുടർന്ന് റൈസ് അപ്പ് ഫോറം ബോർഡ് മെംബർ സനൽ സുഹാസ്യും കൊച്ചിൻ ഷിപ്പ്യാർഡ് CSR മാനേജർ യൂസഫ് ഉം ചേർന്ന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ബീച്ച് നവീകരണത്തിന്റെ ഹൈലൈറ്റുകൾ

പദ്ധതിയുടെ ഭാഗമായി ഫാൽക്കൺ ബീച്ചിൽ സന്ദർശക സൗഹൃദ സൗകര്യങ്ങൾ ഒരുക്കി ആകർഷകമായ ബീച്ച് ബെഞ്ചുകൾ മത്സ്യ രൂപത്തിലുള്ള വെസ്റ്റ്ബിൻ (Fish Model Dustbins)സന്ദർശകർക്ക് ഫോട്ടോ എടുക്കാൻ അനുയോജ്യമായ ഫോട്ടോ ഫ്രെയിമുകൾ കുട്ടികൾക്കായുള്ള പ്ലേ ഏരിയ

ബീച്ച് സുന്ദരീകരണത്തോടൊപ്പം തീരസംരക്ഷണത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിനായി നടത്തിയ ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് മണിക്കൂറുകളോളം നീണ്ടുനിന്നു.

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ വഴിയോരക്കട ഒഴിപ്പിക്കൽ തുടരുന്നു

കലാപരിപാടികൾ നിറഞ്ഞ പിറവി ദിവസം

നടപടികളെ വർണാഭമാക്കി സെന്റ് ആൽബർട്ട് NSS യൂണിറ്റിന്റെയും സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ തീരത്തെ ആഘോഷവേദിയാക്കി മാറ്റി. സമുദ്രസംരക്ഷണത്തിന്റെ സന്ദേശം കലാസന്ധ്യയിലൂടെയും പ്രേക്ഷകരിൽ പ്രതിഫലിച്ചു.

ഈ സംരംഭം വ്യത്യസ്ഥ മേഖലയിലെ യുവാക്കളെയും വിദ്യാർത്ഥികളെയും സമൂഹ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സജീവങ്ങളാക്കുന്നുവെന്നത് പ്രത്യേകതയായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img