web analytics

കണ്ണൂരില്‍ വീടിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി

കണ്ണൂരില്‍ വീടിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി

കണ്ണൂര്‍: വീടിന്റെ അടുക്കളയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂര്‍ ഇരിട്ടിയില്‍ ആണ് സംഭവം. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പാമ്പിനെ കണ്ടത്. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ് കിടന്നിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

പാമ്പിനെ പിന്നീട് വനത്തില്‍ തുറന്നു വിട്ടു വിട്ടു. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് ജോസിന്റെ വീട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാകാം പാമ്പ് വീടിനുള്ളിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍, അജില്‍കുമാര്‍, സാജിദ് ആറളം എന്നിവരാണ് പാമ്പിനെ പിടികൂടിയത്.

ടോയ് കാറിനുള്ളിൽ രാജവെമ്പാല; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കണ്ണൂര്‍: കുട്ടിയുടെ കളിപ്പാട്ട കാറിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂര്‍ ചെറുവാഞ്ചേരിയിലാണ് സംഭവം.

ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ശ്രീജിത്തിന്റെ കുഞ്ഞ് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കളിപ്പാട്ട കാറിന്റെ അടിയിലാണ് രാജവെമ്പാലയെ കിടന്നിരുന്നത്.

ശ്രീജിത്തിന്റെ ഭാര്യ കളിപ്പാട്ടത്തിന് അടിയില്‍ അനക്കം കണ്ട് നോക്കുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്.

ഉടന്‍ തന്നെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബിജിലേഷ് കോടിയേരിയെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.

കണ്ണവം വനത്തോട് ചേര്‍ന്ന പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. രാജവെമ്പാലക്ക് ഏതാണ്ട് ആറടിയോളം നീളമുണ്ടെന്നാണ് വിവരം.

പാമ്പിനെ കണ്ട സമയത്ത് കുട്ടി ഉറങ്ങുകയായിരുന്നു. കളിപ്പാടത്തിനടുത്തില്ലാതിരുന്നതിനാൽ തന്നെ വൻ അപകടം ആണ് ഒഴിവായത്.

മനുഷ്യന്റെ മൂന്നിരട്ടി നീളമുള്ള രാജവെമ്പാല

തിരുവനന്തപുരം: 18 അടിയോളം നീളമുള്ള രാജവെമ്പാലയെ സിമ്പിളായി പിടികൂടുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് ഇപ്പോൾ സൈബർ ലോകത്തെ താരം.

വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്.റോഷ്‌നി ആയിരത്തോളം പാമ്പുകളെയാണ് ഇതുവരെ പിടികൂടി കാട്ടിൽവിട്ടിട്ടുണ്ട്. എന്നാൽ, ജീവിതത്തിൽ ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്.

ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയിൽ വരുന്ന ആര്യനാട് പാലോട് സെക്‌ഷനിലെ പേപ്പാറ റോഡിൽ മരുതൻ മൂടിയിൽനിന്നാണ് റോഷ്‌നി അതി ഭീകരനായ രാജവെമ്പാലയെ പിടികൂടിയത്.

18 അടി നീളമുള്ള രാജവെമ്പാലക്ക് 20 കിലോ തൂക്കമുണ്ട്. പാമ്പിനെ പിന്നീട് ഉൾക്കാട്ടിൽ തുറന്നു വിട്ടു. റോഷ്നിയെ കൂടാതെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പി.പ്രദീപ് കുമാർ, വാച്ചർമാരായ ഷിബു, സുഭാഷ് എന്നിവരും രാജവെമ്പാലയെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

പ്രദേശവാസികൾ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെന്നായിരുന്നു ഇന്നലെ വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനക്ക് അറിയിപ്പു ലഭിച്ചത്. ഉടൻതന്നെ സംഘം സ്ഥലത്തെത്തി.

രാജവെമ്പാലയെ പിടികൂടുക എന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണ്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയെ പിടികൂടുകയെന്നത് തന്റെയും വലിയ ആഗ്രഹമായിരുന്നു എന്നും റോഷ്നി പറഞ്ഞു.

Summary: A king cobra was caught from the kitchen of a house in Iritty, Kannur. The incident occurred at the residence of Jose in Vaniyappara Thudimaram. The snake was spotted last night before being safely captured.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല കോട്ടയം: തിരഞ്ഞെടുപ്പ്...

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട’

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ...

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ്

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ് മലപ്പുറം: മുസ്‌ലിം ലീഗിലെ...

Related Articles

Popular Categories

spot_imgspot_img