web analytics

സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു

സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ലിം​ ​ചേം​ബ​ർ​ ​ഓഫ് ​കൊ​മേ​ഴ്സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി ​സ്ഥാനം ​സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു.​ ​പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​കേ​ര​ള​ ​ഫി​ലിം​ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ​സ​ജി​ ​ഫി​ലിം​ ​ചേം​ബ​ർ​ ​ഓഫ് ​കൊ​മേ​ഴ്സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യിരുന്നത്.​ ​ഈ​ ​മാ​സം​ 14​ന് ​അ​സോ​സി​യേ​ഷ​നി​ലേ​ക്ക് ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​സി​‌​ഡ​ന്റ്,​ ​ട്ര​ഷ​റ​ർ​ ​സ്ഥാ​ന​ങ്ങ​ളി​ലേക്കാണ് ​സ​ജി​ ​മ​ത്സ​രി​ക്കു​ന്നത്.​ ​

അതേസമയം സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് വിവരം. കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​നാളെ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് ​അ​ദ്ദേ​ഹ​വു​മാ​യി​ ​അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ൾ​ ​വ്യക്തമാക്കി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സാന്ദ്ര തോമസിനെ പിന്തുണച്ച് സജി നന്ത്യാട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി നൽകിയിരിക്കുന്നത്.

ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് എടുക്കുന്നതിനിടെ ലിസ്റ്റിൻ സ്റ്റീഫനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്.

ലിസ്റ്റിൻ താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

എന്നാൽ മറിച്ച് താൻ ഉന്നയിക്കുന്ന കാര്യങ്ങൾ തെളിഞ്ഞാൽ ലിസ്റ്റിൻ ഇൻഡസ്ട്രി വിട്ട് പോകാൻ തയ്യാറാകുമോയെന്നും സാന്ദ്രാതോമസ് ലിസ്റ്റിനെ വെല്ലുവിളിച്ചു.

കൂടാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ യോ​ഗ്യയാണെന്നും അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബൈലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും സാന്ദ്ര മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ആദ്യം പർദ്ദ ധരിച്ചെത്തി, രണ്ടാമത് വന്നപ്പോൾ പർദ്ദ കിട്ടിയില്ലേയെന്നും സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശത്തിനെതിരേയായിരുന്നു സാന്ദ്രയുടെ പ്രതികരണം.

യോഗത്തിന് പർദ്ദ ധരിച്ച് പോയത് എന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ്. സം​ഘടനയിലെ പ്രവർത്തനങ്ങൾക്കെതിരേയുള്ള എന്റെ പ്രതിഷേധമായിരുന്നു അത് എന്ന് സാന്ദ്ര പറഞ്ഞു.

എന്നാൽ വരണാധികാരിയും മാധ്യമങ്ങളുമുള്ള മറ്റൊരു പൊതുവേദിയിൽ പർദ്ദ ധരിച്ച് പോകണമായിരുന്നു വെന്നാണോ ലിസ്റ്റിൻ പറയുന്നതെന്നും സാന്ദ്ര ചോദിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സാങ്കേതിക കാരണം വെറുതേ പറഞ്ഞുകൊണ്ടാണ് എന്റെ പത്രിക തള്ളിയത്.

അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബൈലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.

Summary: Kerala Film Chamber of Commerce General Secretary Saji Nandiyatt has resigned from his post. His resignation comes ahead of the Producers Association elections, where he is set to contest for the position of President.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പ്രമുഖർ! ഗ്രൂപ്പ് പോര് മുറുകുന്നു

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ...

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ!

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ...

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ പാലക്കാട്: പണം...

ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം! അധികാരമേറ്റതിന് പിന്നാലെ വിജയ്‌ക്ക് ആദ്യ അഗ്നിപരീക്ഷ! തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി; സർക്കാരിന്റെ ഭാവി അപകടത്തിലോ?

ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം! അധികാരമേറ്റതിന് പിന്നാലെ വിജയ്‌ക്ക് ആദ്യ അഗ്നിപരീക്ഷ! തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img