web analytics

ബിഗ് ബോസ് സീസൺ 7 നിർത്തിയോ? ഇത് വെറും ‘ഏഴിന്റെ കളി’ മാത്രമായിരിക്കുമോ? ഇന്നറിയാം

ബിഗ് ബോസ് സീസൺ 7 നിർത്തിയോ? ഇത് വെറും ‘ഏഴിന്റെ കളി’ മാത്രമായിരിക്കുമോ? ഇന്നറിയാം

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷോയാണ് ബിഗ് ബോസ് സീസൺ 7. ആരൊക്കെയാകും ഈ സീസണിൽ വീട്ടിലെ പിടിമുറുക്കാൻ പോകുന്നതെന്നും, എന്തൊക്കെ പുതുമകൾ ഉണ്ടാകുമെന്നുമെല്ലാം അറിയാൻ പ്രേക്ഷകർ തുടക്കം മുതൽ ആവേശത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പ്രക്ഷേപണം ആരംഭിച്ച ഷോ, പ്രതീക്ഷിച്ചതുപോലെ തന്നെ ശക്തമായ മത്സരത്തോടെയാണ് മുന്നേറുന്നത്.

ഇന്നലെ നടന്ന ആദ്യ എവിക്ഷനിൽ, മുൻഷി രഞ്ജിത്താണ് വീട്ടിൽ നിന്ന് പുറത്തായത്. എന്നാൽ അതിനേക്കാൾ വലിയ ചർച്ചക്ക് വഴിയൊരുക്കിയത്, അന്നേ പുറത്തിറങ്ങിയ ബിഗ് ബോസ് പ്രൊമോയായിരുന്നു.

എന്നാൽ ഇന്നലെ പുറത്തുവന്ന ബിഗ്‌ബോസിന്റെ ഒരു പ്രൊമൊ പ്രേക്ഷകരെ ശരിക്കും കൺഫ്യുഷനിലാക്കിയിരിക്കുകയാണ്. ഇതൊരു പ്രധാന അറിയിപ്പാണ് എന്നാണ് ബിഗ് ബോസ് പ്രൊമൊയിൽ പറയുന്നത്. നിങ്ങളിൽ നിന്ന് ഒരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. സീസൺ സെവൻ ഇവിടെവെച്ച് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുന്നു. മത്സരാർഥികളെല്ലാം ലിവിംഗ് ഏരിയയിൽ ഇരിക്കുന്നതാണ് കാണുന്നത്. എന്താണ് ബിഗ് ബോസ് എന്ന് ചിലർ ചോദിക്കുന്നതും കേൾക്കാം.

ഇത് വെറും ‘ഏഴിന്റെ കളി’ മാത്രമായിരിക്കുമോ, അല്ലെങ്കിൽ വാസ്തവത്തിൽ ഒരു ഇടവേളയാണോ എന്ന സംശയത്തിലാണ് ആരാധകർ. എന്തായാലും, സംഭവത്തിന്റെ യഥാർത്ഥ ചിത്രം അറിയാൻ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കേണ്ടതാണ്.

മോഹൻലാലിനും ഡിസ്‌നി സ്റ്റാറിനും എൻഡമോൾ ഷൈനിനും നോട്ടീസ് നൽകി; ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാണമെന്ന് ഹൈക്കോടതി; പരിശോധിക്കേണ്ടത് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം; ഉടൻ വേണമെന്ന് കോടതി

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാണമെന്ന് ഹൈക്കോടതി. ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മോഹൻലാലിനും ഡിസ്‌നി സ്റ്റാറിനും എൻഡമോൾ ഷൈനിനും നോട്ടീസ് നൽകി. മലയാളം ‘ബിഗ് ബോസി’ന്റെ ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം.

എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഒരു സ്വകാര്യ ചാനലിൽ നടക്കുന്ന തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന പരിപാടി മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ ശാരീരികാക്രമണവും വംശീയാധിക്ഷേപവും ഉൾപ്പെടെ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഇതു സംപ്രേഷണ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം ഏഴാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ വളരെയധികം കൊണ്ടാടപ്പെടുകയും ആരാധകരെ നേടുകയും ചെയ്‌ത താരങ്ങൾ ഒട്ടേറെയുണ്ടായിരുന്നു ബിഗ് ബോസിൽ. ഡോ. റോബിൻ രാധാകൃഷ്‌ണൻ, രജിത് കുമാർ, സാബുമോൻ, അഖിൽ മാരാർ എന്നിവരൊക്കെയാണ് ഉദാഹരണം.

ഇത്തരത്തിൽ ബിഗ് ബോസിൽ നിന്ന് വമ്പൻ ആരാധക പിന്തുണ നേടിയവർ ഒട്ടേറെയുണ്ട്. ഇവരിൽ പലരും ബിഗ് ബോസ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും അതിന്റെ പേരിൽ തന്നെയാണ് കൂടുതലായി അറിയപ്പെടുന്നത്. അഖിൽ മാരാരും ഡോ. റോബിൻ രാധാകൃഷ്‌ണനും ഒക്കെ ഉദാഹരണം. എന്നാൽ കാര്യമായി ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയാതിരുന്ന ഒരു സീസൺ ആയിരുന്നു കഴിഞ്ഞ തവണത്തേത്.

ENGLISH SUMMARY:

Bigg Boss Malayalam Season 7 has begun with thrilling competition and fresh twists. Fans are excited to see who will dominate the house this season.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം; മഹാരാഷ്ട്ര സംഘത്തിന് പണി കിട്ടിയതിങ്ങനെ

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം;...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

Related Articles

Popular Categories

spot_imgspot_img