web analytics

ആ സല്യൂട്ടിൽ എന്തോ എവിടെയൊ ഒരു പന്തികേട് പോലെ; റെയിൽവെ പോലീസിൻ്റെ സംശയം തെറ്റിയില്ല

ആ സല്യൂട്ടിൽ എന്തോ എവിടെയൊ ഒരു പന്തികേട് പോലെ; റെയിൽവെ പോലീസിൻ്റെ സംശയം തെറ്റിയില്ല

ആലപ്പുഴ: ട്രെയിനില്‍ സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം ധരിച്ച് യാത്ര ചെയ്ത യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് പിടിയിലായത്. റെയില്‍വേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കായംകുളം സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്ന റെയില്‍വേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.

എസ്‌ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോള്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാല്‍ തിരിച്ച് അഖിലേഷ് നല്‍കിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തൃശൂര്‍ ഇരങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാള്‍ റെയിൽവെ പോലീസിനോട് പറഞ്ഞത്.

ഉടനെ അവിടെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോള്‍ അഖിലേഷ് താന്‍ എസ്‌ഐ അല്ലെന്ന കാര്യം സമ്മതിച്ചു.

ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും ഇയാൾ വെളിപ്പെടുത്തി. തനിക്ക് പൊലീസില്‍ ചേരാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകന്‍ കൂടിയായ താന്‍ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് പറഞ്ഞു.

താന്‍ വീടിനുള്ളില്‍ എസ്‌ഐ വേഷത്തില്‍ നില്‍ക്കാറുണ്ടെന്നും ആദ്യമായിട്ടാണ് ഇത്തരത്തിൽ പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നല്‍കി. . പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

A youth was arrested for traveling on a train wearing a Sub-Inspector’s uniform. The accused has been identified as Akhilesh (30), a native of Nedumangad in Thiruvananthapuram.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

ഹൈഎൻഡ് ടൂറിസത്തിൽ കളി മാറും! കേരളത്തിലേക്ക് വൻ നിക്ഷേപവുമായി ഐടിസി; ലക്ഷ്യം അന്താരാഷ്ട്ര വിപണി

ഹൈഎൻഡ് ടൂറിസത്തിൽ കളി മാറും! കേരളത്തിലേക്ക് വൻ നിക്ഷേപവുമായി ഐടിസി; ലക്ഷ്യം അന്താരാഷ്ട്ര...

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു പേരാമ്പ്ര:...

​’ഫോൺ പോലും എടുക്കില്ല!’ വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി; പത്തനംതിട്ടയിൽ തർക്കം രൂക്ഷം

​'ഫോൺ പോലും എടുക്കില്ല!' വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി;...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Related Articles

Popular Categories

spot_imgspot_img