web analytics

മുറിച്ചുണ്ട് മാറ്റാനുള്ള ശസ്ത്രക്രിയ പേടിയില്‍ ഭർത്താവ് വീടുവിട്ടു; പോലീസ് സഹായം തേടി ഭാര്യ

മുറിച്ചുണ്ട് മാറ്റാനുള്ള ശസ്ത്രക്രിയ പേടിയില്‍ ഭർത്താവ് വീടുവിട്ടു; പോലീസ് സഹായം തേടി ഭാര്യ

കൊച്ചി: മുറിച്ചുണ്ട് മാറ്റാനുള്ള ശസ്ത്രക്രിയ പേടിയില്‍ വീടുവിട്ട ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ ഒഡീഷ സ്വദേശിനി ഗുന്‍ജ പല്ലക്കിയ പ്രതീക്ഷിച്ചത് ആട്ടിയോടിക്കുമെന്നായിരുന്നു.

എളമക്കര പൊലീസ് അഞ്ചാം ദിവസമാണ് ഗുന്ജയുടെ ഭർത്താവ് ചിരംജീബ് ബോലാക്കിയയെ (31) കണ്ടെത്തിയത്. ഭാര്യക്കും പൊലീസിനും ആശ്വാസമായെങ്കിലും ശസ്ത്രക്രിയ ഭയപ്പാട് ചിരംജീബിനെ ഇപ്പോഴും അലട്ടുന്നു.

പോണേക്കര മാക്കാപ്പറമ്പിൽ വാടകവീട്ടിൽ താമസിക്കുന്ന ഇവർ രണ്ടുപേരും ഒഡിഷ സ്വദേശികളാണ്. കൂലിപ്പണിക്കാരനാണ് ചിരംജീബ്, അമൃത ആശുപത്രിയിലെ ശുചീകരണ വിഭാഗത്തിലാണ് ഗുന്ജ ജോലി ചെയ്യുന്നത്. ജന്മനാ മുറിച്ചുണ്ടുള്ളതിനാൽ വായ് മുഴുവൻ തുറക്കാൻ കഴിയാത്ത ഭർത്താവിന്റെ അവസ്ഥയാണ് ഗുന്ജയെ ഏറെ വേദനിപ്പിച്ചിരുന്നത്. ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.

ശസ്ത്രക്രിയ വഴി പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാമെന്ന് അറിഞ്ഞ ഗുന്ജ, ശമ്പളത്തിൽ നിന്ന് പണം മാറ്റിവെച്ച് ഭർത്താവിനായി ചികിത്സ ഒരുക്കി. എന്നാൽ ശസ്ത്രക്രിയ അടുത്തെത്തിയപ്പോൾ പേടിച്ച് ചിരംജീബ് വീടുവിടുകയായിരുന്നു.

എളമക്കര എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ അഫ്സൽ, സി.പി.ഒമാരായ സുധീഷ്, സ്റ്റീവ് എന്നിവർ ചേർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും, ചിരംജീബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും മാസ്‌ക് ധരിച്ച് നടത്തിയ യാത്രകളും അന്വേഷണത്തെ തടസ്സപ്പെടുത്തി.

ശേഷം ഫോൺ ഓണാക്കിയതോടെ പൊലീസ് അമൃത ആശുപത്രിക്ക് സമീപം നിന്ന് ഇയാളെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ഭാര്യയ്‌ക്കൊപ്പം വിടുകയും ചെയ്തു.

A man who went missing from Kochi fearing jaw surgery was finally traced by police. Odisha native Gunja Pallaki, who had sought police help, reunited with her husband Chiranjib Bolaki after five days of anxious search.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img