web analytics

അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ

അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ

കൊല്ലം: ഇന്നലെ രാത്രി കന്യാകുമാരി–പുനലൂർ പാസഞ്ചർ ട്രെയിനിനെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് വനിതാ ഗേറ്റ് കീപ്പർമാരുടെ സമയോചിതമായ ഇടപെടൽ.

കപ്പലണ്ടി മുക്കിലെ ഗേറ്റ് കീപ്പർമാരായ പ്രാക്കുളം സ്വദേശി എസ്.വിനിതാമോളുടെയും മഹേശ്വരിയുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ട്രെയിൻ വരുന്നതിനിടെ ട്രാക്കിൽ മരം വീണപ്പോൾ അപകട മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് കൊല്ലത്തേക്കു വരികയായിരുന്ന കന്യാകുമാരി– പുനലൂർ പാസഞ്ചർ അപകടം നടന്നതിന് 100 മീറ്റർ മുൻപ് നിർത്താൻ സാധിച്ചത്.

ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു

വഞ്ചിനാട് എക്സ്പ്രസ് കടന്നു പോയ ശേഷം ഗേറ്റ് തുറന്നു തൊട്ടടുത്ത നിമിഷം കന്യാകുമാരി– പുനലൂർ പാസഞ്ചർ വരുന്നതിനാൽ ഗേറ്റ് അടയ്ക്കാനുള്ള സന്ദേശം എത്തി. ഇതോടെ ഗേറ്റ് വീണ്ടും അടയ്ക്കാനൊരുങ്ങി.

ഗേറ്റ് അടയ്ക്കുന്നതിനിടെ പോളയത്തോട് ശ്മശാനത്തിന് സമീപത്തു നിന്ന വലിയ മരം ട്രാക്കിലേക്കു വീണു. ഇതോടെ ട്രാക്കിൽ വലിയ തീയും പുകയുമുണ്ടായി.

ട്രാക്കിൽ വലിയ ശബ്ദവും തീയും പുകയും ഉയരുന്നതു കണ്ടതോടെ ജീവനക്കാർ ഉടൻ കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു.

പുരുഷ ജീവനക്കാരോടൊപ്പം റെയിൽവേയുടെ ഇലക്ട്രിക്കൽ ട്രാക്‌ഷൻ വിഭാഗത്തിലെ ജീവനക്കാരായ രമ്യ, സന്ധ്യ, മായ, സുജ, ജൂലിയറ്റ് എന്നിവരാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടത്താൻ മുൻനിരയിൽ ഉണ്ടായിരുന്നത്.

ആദ്യം കയറിയ ജീവനക്കാരനെ സഹായിക്കാനാണ് വനിതാ ജീവനക്കാരികൾ കൂടി മുകളിലേക്കു കയറിയത്.

വൈദ്യുതി കമ്പിയിലേക്കു വീണ മരങ്ങൾ അഗ്നി രക്ഷാസേനയും റെയിൽവേയുടെ മറ്റു ജീവനക്കാരും നാട്ടുകാരും ചേർന്ന് മുറിച്ചു നീക്കി.

ശബ്ദം കേട്ട് ട്രാക്കിന് സമീപത്തെ വീടുകളിൽ നിന്നവരെല്ലാം നിലവിളിച്ചു കൊണ്ട് ഒ‍ാടിപ്പോകുന്നതും കാണാമായിരുന്നുവെന്ന് മഹേശ്വരി പറഞ്ഞു.

ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നു

Delhi: ബോംബ് ഭീഷണിയെ തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്.

അതേസമയം, ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്താന്‍സ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്.

ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍എച്ച് 752 ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്.

Summary: A major disaster was averted last night when timely intervention by women gatekeepers saved the Kanyakumari–Punalur passenger train.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img