ഇടുക്കി കട്ടപ്പനയിൽ സ്‌കൂട്ടറിനുള്ളിൽ ഇരിപ്പുറപ്പിച്ച് മൂർഖൻ പാമ്പ്; വണ്ടി പൊളിച്ച് പിടികൂടി വനം വകുപ്പ്: VIDEO

ഇടുക്കി കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കട്ടപ്പന സിഎസ്‌ഐ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്നും പാമ്പുപിടുത്ത വിദഗ്ധൻ എം.കെ. ഷുക്കൂറാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടിയത്.

സ്‌കൂട്ടറിന്റെ സമീപത്ത് നിന്നിരുന്ന ആളുകളാണ് പാമ്പ് സ്‌കൂട്ടറിന്റെ ഉള്ളിലേക്കു കയറുന്നത് കണ്ടത്. തുടർന്ന് വാഹന ഉടമയേയും പാമ്പ് പിടുത്തവിദക്തൻ ഷുക്കൂറിനേയും വനപാലകരേയും അറിയിച്ചു. വർക്ക്‌ഷോപ്പ് ജീവനക്കാരെ വിളിച്ച് സ്‌കൂട്ടർ മുഴുവനായി അഴിപ്പിച്ചു.

വാഹനത്തിന്റെ ഹാൻഡിലിൽ മീറ്ററിന് താഴെയാണ് പാമ്പ് ഇരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാമ്പിനെ പിടികൂടിയത്.

മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്; അമിതാഭ് ബച്ചൻ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞ് നടി ശോഭന

മലയാളത്തിനൊപ്പം തന്നെ വിവിധ ഭാഷകളിലും അഭിനയിച്ച് നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള നായികയാണ് ശോഭന. വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനൊപ്പമുള്ള ഒരു ബോളിവുഡ് സിനിമയുടെ സെറ്റിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് നടി ഇപ്പോൾ.

സിനിമയുടെ പേരോ പാട്ടിന്റെ പേരോ വെളിപ്പെടുത്തിയില്ലെങ്കിലും ആ സെറ്റില്‍ തനിക്ക് നേരിട്ട ഒരനുഭവവും സംഭവം അറിഞ്ഞ് അമിതാഭ് ബച്ചന്‍ ശക്തമായി പ്രതികരിച്ചതിനെ കുറിച്ചും ശോഭന പറഞ്ഞു.

കൂടെ വർക്ക് ചെയ്തതിൽ ഏറ്റവും എളിമയുള്ള ആർട്ടിസ്റ്റ് ആണ് അമിതാഭ് ബച്ചൻ എന്ന് ശോഭന പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ നടന്ന ക്യു&എ സെക്ഷനിൽ സംസാരിക്കുമ്പോൾ ആയിരുന്നു ശോഭനയുടെ വാക്കുകൾ. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിനൊപ്പം ഞാൻ ചെറിയ ഒരു ഗാന രംഗത്ത് അഭിനയിച്ചപ്പോൾ ഉണ്ടായ മറ്റൊരു കാര്യവും ശോഭന പറഞ്ഞു.

അഹമ്മദാബാദിൽ ആണ് ഷൂട്ടിങ് നടക്കുന്നത്. പാട്ട് രംഗമാണ്, ഒരുപാട് കോസ്റ്റ്യൂം മാറി മാറി ധരിക്കേണ്ടി വരും, ഷൂട്ടിങ് കാണാനായി ഒരുപാട് ആളുകളും ചുറ്റും കൂടിയിട്ടുണ്ട്. അതുകൊണ്ട് എന്റെ കാരവാൻ എവിടെ എന്ന് ഞാൻ ചോദിച്ചു. അന്ന് കാരവാൻ സൗകര്യങ്ങൾ ഒന്നും കോമണല്ല.ബച്ചൻ സാറിന് കാരവാൻ ഉണ്ടായിരുന്നു.

അപ്പോൾ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞു, ആഹ, അവർ മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്. ഏതെങ്കിലും മരത്തിന്റെ മറവിൽ ചെന്ന് വസ്ത്രം മാറാൻ പറയൂ എന്ന്. ഇത് വാക്കി ടോക്കിയിലൂടെ കേട്ട ബച്ചൻ സർ ഉടനെ പുറത്തു വന്നിട്ട്, ആരാണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു.

അതിന് ശേഷം, അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിക്കുകയും, അവിടെ നിന്ന് വസ്ത്രം മാറാൻ പറയുകയും ചെയ്തു. എനിക്ക് വേണ്ടി അദ്ദേഹം കാരവാനിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു എന്നാണ് ശോഭന പറഞ്ഞത്. അത്രയും കൂടെ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്ന സൂപ്പർ സ്റ്റാറാണ് അമിതാഭ് ബച്ചൻ എന്ന് ശോഭന പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

അമ്മയുടെ പൊതുയോ​ഗം ഇന്ന്

അമ്മയുടെ പൊതുയോ​ഗം ഇന്ന് കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോ​ഗം ഇന്ന് നടക്കും. അമ്മയുടെ...

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

Related Articles

Popular Categories

spot_imgspot_img