web analytics

40 വയസില്ലെ, കൊച്ചുകുട്ടിയല്ലല്ലോ?രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂ, ബലാത്സംഗ കേസിൽ 23കാരന് ജാമ്യം

ന്യൂഡൽഹി: നാൽപതുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 23കാരനായ പ്രതിക്ക് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി. പ്രതി ഒൻപതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതിക്കാരിയെ വിമർശിച്ചുകൊണ്ട് പ്രതിക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചത്.

സാമൂഹികമാധ്യമ ഇൻഫ്‌ളുവൻസറായ യുവാവുമായി സ്വന്തം വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടശേഷമാണ് പരാതിക്കാരി അടുപ്പത്തിലായത്.

ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. പരാതിക്കാരിയും പ്രതിയും ഒരുമിച്ച് ഏഴ് തവണയാണ് ജമ്മുവിലേക്ക് പോയത്. അതൊന്നും പരാതിക്കാരിയുടെ ഭർത്താവിന് പ്രശ്നമല്ലായിരുന്നു.

പരാതിക്കാരിക്ക് 40 വയസുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവർ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു. എന്തടിസ്ഥാനത്തിലാണ് യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തിൽ കേസെടുത്തതെന്ന് ഡൽഹി പൊലീസിനോടും കോടതി ചോദിച്ചു.

രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂവെന്നും ബെഞ്ച് പരാതിക്കാരിയെ വിമർശിച്ച് പറഞ്ഞു. ഇടക്കാല ജാമ്യമുള്ളപ്പോൾ പരാതിക്കാരിയെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി നിർദേശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ...

Related Articles

Popular Categories

spot_imgspot_img