web analytics

കിഷ്ത്വാറിൽ‌ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പിൽ പരിക്കേറ്റ സൈനികൻ ചികിത്സയിലായിരുന്നു.

മേഖലയിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. സൈന്യവും ജമ്മു കശ്‌മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. കിഷ്ത്വാര്‍ ജില്ല മുഴുവന്‍ ജമ്മു പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്.

നാല് ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇടതൂർന്ന വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്.

ഏപ്രിലിലും ഈ പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്നു മൂന്നു ഭീകരരെയാണ് വധിച്ചിരുന്നത്. മേയ് 13ന് ഷോപിയാനിലെ കെല്ലർ പ്രദേശത്തും മേയ് 15 ന് പുൽവാമയിലെ നാദർ പ്രദേശത്തുമുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ വധിച്ചിരുന്നു.

സിന്ദൂരം വെടിമരുന്നായി, മായ്ക്കാൻ ഇറങ്ങിയവരെ മണ്ണിൽ കുഴിച്ചുമൂടി, ഇത് ശക്തമായ ഇന്ത്യയുടെ രൗദ്ര രൂപമാണ്: മോദി

ന്യൂ‍ഡൽഹി: സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഇന്ത്യ തിരിച്ചടി നൽകിയെന്ന് പറഞ്ഞ പ്രധാനമന്ത്രി പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കിയെന്നും വെളിപ്പെടുത്തി.

സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാനെതിരെ നടത്തിയ പ്രതികാര സൈനിക ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും പ്രധാനമന്ത്രി പറഞ്ഞു.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ തിരിച്ചടിയായി ഇന്ത്യയുടെ സൈനിക നടപടി ആരംഭിച്ചു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷനിൽ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്റെ സിരകളിൽ ഓടുന്നത് രക്തമല്ല, സിന്ദൂരമാണ്. സിന്ദൂരം മായ്ക്കാൻ ഇറങ്ങിയവരെ ഈ മണ്ണിൽ തന്നെ കുഴിച്ചുമൂടി. ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടത്തിയതിന് കണക്കുകൾ തീർത്തു. ഇന്ത്യ നിശബ്ദമായിരിക്കുമെന്ന് കരുതിയവർ ഇന്ന് വീടുകളിൽ ഒളിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക വിധി

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ സോനയ്ക്ക് വിട

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ...

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ ഉത്തരവ്

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ...

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി...

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച്...

Related Articles

Popular Categories

spot_imgspot_img