web analytics

ജാതകദോഷം ഭയന്ന് ജോലിക്കു വന്നില്ല; കണ്ടക്ടറെ പിരിച്ചുവിട്ടു: ശരിയായ നടപടിയെന്ന് ഹൈക്കോടതിയും

അപകടസാധ്യതയുണ്ടെന്നു ജാതകത്തിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽനിന്ന് വിട്ടുനിന്ന ബസ് കണ്ടക്ടറെ പിരിച്ചുവിട്ട നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു.

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സേലം ഡിവിഷനിൽ കണ്ടക്ടറായിരുന്ന
സേലം ജില്ലയിലെ ആത്തൂർ സ്വദേശി എ. സെന്താമരക്കണ്ണനെതിരെയാണ് വിധി.

ജ്യോതിഷ പ്രവചനം കണക്കിലെടുത്ത് ജോലിക്കു ഹാജരായില്ലെന്ന വാദം തികച്ചും അസ്വീകാര്യമാണെന്ന് ജസ്റ്റിസ് എ.ഡി. മരിയ ക്ലെറ്റെ വ്യക്തമാക്കി.

തന്റെ ജാതക പ്രകാരം 2014 ഫെബ്രുവരി 16 മുതൽ അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നെന്നും ഗുരുപ്പെയർച്ചി അഥവാ വ്യാഴമാറ്റത്തിനു ശേഷമേ അതൊഴിവാകൂ എന്നായിരുന്നു ഉപദേശമെന്നും സെന്താമരക്കണ്ണൻ ട്രാൻസ്പോർട്ട് അധികൃതരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.

സംഭവം ഇങ്ങനെ:

2014-ൽ കുറേദിവസം തുടർച്ചയായി ഇദ്ദേഹം ജോലിക്കെത്തിയില്ല. അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിന്നതിന് 2015 മാർച്ച് 27-ന് സർവീസിൽനിന്ന് പിരിച്ചുവിട്ടു. ഇതിനെതിരേ ഇയാൾ ലേബർ കോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മഞ്ഞപ്പിത്തം കാരണമാണ് ജോലിക്കു വരാൻ പറ്റാതിരുന്നതെന്ന് സെന്താമരക്കണ്ണൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ജാതകദോഷം ഭയന്ന് വിട്ടുനിന്നതാണെന്ന് കാണിച്ച് നേരത്തേ നൽകിയ സത്യവാങ്മൂലം തെളിവായെടുത്ത കോടതി ഈ വാദം തള്ളുകയായിരുന്നു.

അപകടമൊഴിവാക്കുന്നതിനാണ് ദോഷകാലത്ത് ജോലിയിൽനിന്ന് വിട്ടുനിന്നത്. ഹർജിക്കാരന്റെ വാദം അസ്വീകാര്യമാണെന്ന ലേബർ കോടതി വിധി ഹൈക്കോടതി ശരിവെച്ചു.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ Ireland:...

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക യോഗം

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക...

“യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം!

"യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഇറാനിൽ നിന്നുള്ള ഏകീകൃത...

Related Articles

Popular Categories

spot_imgspot_img