നിയന്ത്രണം വിട്ട കാർ വന്നിടിച്ചു; ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടത്ത് ആണ് അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ആയിരുന്നു സംഭവം. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ഓട്ടോ ചെന്ന് ഇടിക്കുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീകാര്യം സ്വദേശി അയാന്‍ (19) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തീപൊള്ളലേറ്റ് ആണ് സുനി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവ് കുറയുന്നതിന്റെ...

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും മലപ്പുറം: മലപ്പുറം തിരൂരിൽ 9 മാസം...

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി...

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img