web analytics

ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടക്കവേ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടക്കവേ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോർത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് നടൻ ഇറങ്ങിയോടിയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈൻ ടോം ചാക്കോയെ വീഡിയോയിൽ കാണാം.

നടി വിൻസിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസിനെ കണ്ടയുടനെ ഷൈൻ ടോം ജനൽ വഴി പുറത്തേക്ക് ചാടി ഓടുകയായിരുന്നു.

നേരത്തെ സിനിമാ സെറ്റിലെ ദുരനുഭവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്ക് എതിരെയാണ് വിൻസി പരാതി നൽകിയത്.

ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവമെന്നും വിൻസിയുടെ പരാതിയിലുണ്ട്‌. അതേസമയം, വിൻസിയുടെ പരാതിയിൽ താരസംഘടന ഷൈനെ പുറത്താക്കാനുള്ള നടപടി ഉടൻ എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

Related Articles

Popular Categories

spot_imgspot_img