web analytics

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും

ലക്നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും.

മുകേഷ് അംബാനിയും അമ്മ കൊകിലാബെനും മക്കളായ ആകാശും അനന്തും മരുമക്കളായ ശ്ലോകയും രാധികയും കൊച്ചുമക്കളായ പൃഥ്വിയും വേദയും സഹോദരിമാരായ ദീപ്തി സല്‍ഗോക്കറും നീന കോത്താരിയും ഒരുമിച്ചാണ് ത്രിവേണി സ്‌നാനം നടത്തിയത്.

അംബാനിയുടെ അമ്മായിയമ്മ പൂനംബെന്‍ ദലാലും സഹോദരി ഭര്‍ത്താവിന്റെ സഹോദരി മംമ്താബെന്‍ ദലാലും ഇവരോടൊപ്പം സനാനം നടത്താൻ ഉണ്ടായിരുന്നു.

ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനത്ത് ലക്ഷക്കണക്കിന് ഭക്തരോടൊപ്പം അംബാനി കുടുംബത്തിലെ നാല് തലമുറയും ആത്മീയ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത്.

നിരഞ്ജനി അഖാഡയിലെ സ്വാമി കൈലാസാനന്ദ് ഗിരിജി മഹാരാജ് ഗംഗാപൂജ നടത്തിയത്. അതിനുശേഷം, അംബാനി പര്‍മാര്‍ഥ് നികേതന്‍ ആശ്രമത്തിലെ സ്വാമി ചിദ്ദാനന്ദ് സരസ്വതി മഹാരാജിനെ കണ്ടു.

ആശ്രമത്തില്‍ എത്തി അംബാനി കുടുംബം മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ‘തീര്‍ഥ് യാത്രി സേവ’ എന്ന സംരംഭത്തിലൂടെ മഹാകുംഭ് തീര്‍ഥാടകര്‍ക്ക് വ്യാപകമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

Related Articles

Popular Categories

spot_imgspot_img