web analytics

എം.എൽ.എമാർക്ക് 100 കോടി; അന്വേഷണം പ്രഖ്യാപിച്ചാൽ പിന്നാലെ ഇഡി വരും; ആ വിവാദം അങ്ങ് മറക്കാമെന്ന് പാർട്ടി നേതൃത്വം

ഇടത് എംഎല്‍എമാരെ എന്‍സിപി അജിത്‌ പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ്‌.കെ.തോമസ്‌ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ അന്വേഷണത്തോട് മുഖം തിരിക്കുകയാണ് സര്‍ക്കാര്‍.100 crores for MLAs

എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയുമാണ്‌ 100 കോടി നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നത്. അന്വേഷണം നടത്തിയാല്‍ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കൂടി പിറകെ എത്തുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. അത് കൂടുതല്‍ തലവേദനയാകും എന്ന നിഗമനത്തിലാണ് അന്വേഷണം വേണ്ടെന്ന് വെച്ചതെന്നാണ് സൂചന.

പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഈ കാര്യത്തില്‍ തന്ത്രപരമായ മൗനമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ഈ അന്വേഷണം തിരിച്ചടിക്കും എന്ന ബോധ്യമാണ് സര്‍ക്കാരിനും പാര്‍ട്ടിക്കുമുള്ളത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കും എന്ന് പറഞ്ഞ തോമസ്‌.കെ.തോമസ്‌ ഉള്‍പ്പെടെയുള്ളവരും മൗനത്തിലാണ്. എന്‍സിപി ഈ പ്രശ്നത്തില്‍ തോമസിനോടൊപ്പം ഉറച്ച് നില്‍ക്കുകയാണ്.

കോഴ വാഗ്ദാനവുമായി തോമസ്‌ സമീപിച്ചതായി ആന്റണി രാജുവും കോവൂര്‍ കുഞ്ഞുമോനും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാന പ്രശ്നത്തില്‍ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സമയത്താണ് തോമസ്‌ ഈ നീക്കം നടത്തിയത്.

അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി തോമസ്‌ അകല്‍ച്ചയിലായിരുന്നു. എന്നാല്‍ ഇന്നു ചാക്കോക്ക് ഒപ്പമാണ് തോമസ്‌ ഉള്ളത്. എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രനെ പിന്‍വലിച്ച് തോമസിനെ മന്ത്രിയാക്കണം എന്നാണ് ചാക്കോയുടെ ആവശ്യം.

ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സമ്മര്‍ദം ശക്തമാക്കിയപ്പോഴാണ്, ചാക്കോയെ മന്ത്രിയാക്കാത്തത് ഇടത് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചതിനാലാണ് എന്ന വിവരം മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടേറിയറ്റിനെ അറിയിച്ചത്. ഇതോടെയാണ് ആരോപണം വാര്‍ത്തയായത്.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img