ദി​വ​സ​ങ്ങ​ളോ​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ…കോ​മ​യി​ൽ നി​ന്ന്​ ഫി​ൽ​സയുടെ തിരിച്ചു വരവ് ഡോ​ക്ട​ർ​മാ​രെ പോ​ലും ഞെ​ട്ടി​ച്ചു…

ദു​ബൈ: ചെ​റി​യൊ​രു ത​ല​വേ​ദ​ന, പ​നി അ​തി​ൽ നി​ന്നാ​യി​രു​ന്നു എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്കം. പ​ക്ഷേ, അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ളെ ആ​ധി​യി​ലാ​ഴ്ത്തി ഫി​ൽ​സ മെ​ഹ​റി​ൻ എ​ന്ന ഒ​മ്പ​തു​കാ​രി നി​ശ്ശ​ബ്​​ദ​ത​യി​ലേ​ക്ക്​ ആ​ണ്ടു​പോ​യി…Philsa’s return from coma

പാ​റി​പ്പ​റ​ന്ന്​ ന​ട​ന്നി​രു​ന്ന മ​ക​ൾ ​പെ​ടു​ന്ന​നെ ച​ല​ന​മ​റ്റ്​ ആ​ശു​പ​ത്രി കി​ട​ക്ക​യി​ലേ​ക്ക്​ വീ​ണു​പോ​യ​പ്പോ​ൾ സ്ത​ബ്​​ധ​രാ​യി നോ​ക്കി​നി​ൽ​ക്കാ​നേ പ്ര​വാ​സി​ക​ളാ​യ അ​ബു​ൽ അ​ഫ്​​സ​ലി​നും ഫെ​മ അ​ബു​ൽ അ​ഫ്​​സ​ലി​നും സാ​ധി​ച്ചു​ള്ളൂ.

കോ​മ​യി​ൽ നി​ന്ന്​ ഫി​ൽ​സ ​മെ​ഹ​റി​ൻ ഉ​ണ​ർ​ന്ന​ത്​ ജീ​വി​ത​ത്തി​ലേ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നി​ല്ല, അ​വ​ൾ​ക്ക്​ ചു​റ്റും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന​വ​രു​ടെ ആ​ശ്വാ​സ തീ​ര​ത്തേ​ക്ക്​ കൂ​ടി​യാ​ണ്.

ദി​വ​സ​ങ്ങ​ളോ​ളം കോ​മ​യി​ലെ​ന്ന പോ​ലെ ച​ല​ന​മ​റ്റ് അ​വ​ൾ കി​ട​ന്നു. പ്രി​യ​പ്പെ​ട്ട​വ​രെ പോ​ലും തി​രി​ച്ച​റി​യാ​തെ. ഷാ​ർ​ജ​യി​ലെ ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ ഫി​ൽ​സ​യെ ഉ​ട​ൻ ആം​ബു​ല​ൻ​സി​ൽ അ​ബൂ​ദ​ബി​യി​ലെ ബു​ർ​ജി​ൽ മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന അ​ക്യൂ​ട്ട് നെ​ക്രോ​റ്റൈ​സി​ങ് എ​ൻ​സെ​ഫ​ലോ​പ്പ​തി എ​ന്ന അ​പൂ​ർ​വ രോ​ഗാ​വ​സ്ഥ​യാ​യി​രു​ന്നു ഫി​ൽ​സ​ക്ക്. മ​ര​ണ​സാ​ധ്യ​ത ഏ​റെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ രോ​ഗ​മാ​ണി​തെ​ന്ന് ബു​ർ​ജീ​ൽ മെ​ഡി.​സി​റ്റി​യി​ലെ പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മെ​റി​ൻ ഈ​പ്പ​ൻ പ​റ​യു​ന്നു.

ഇ​ൻ​ഫ്ലു​വ​ൻ​സ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് അ​ക്യൂ​ട്ട് നെ​ക്രോ​റ്റൈ​സി​ങ് എ​ൻ​സെ​ഫ​ലോ​പ്പ​തി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ, ശ​രീ​രം വൈ​റ​സു​ക​ൾ​ക്കൊ​പ്പം ത​ല​ച്ചോ​റി​ന്‍റെ കോ​ശ​ങ്ങ​ളെ​യും ന​ശി​പ്പി​ക്കു​ന്ന അ​പൂ​ർ​വ രോ​ഗാ​വ​സ്ഥ.

ഫി​ൽ​സ​യു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു. അ​തോ​ടെ​യാ​ണ് ച​ല​ന​മ​റ്റ് കി​ട​ന്നു​പോ​യ​ത്. അ​പൂ​ർ​വ​രോ​ഗ​ത്തെ തി​രി​ച്ച​റി​യാ​ൻ ബൂ​ർ​ജീ​ലി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് വേ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ​ത് ഈ ​നാ​ലാം​ക്ലാ​സു​കാ​രി​യു​ടെ അ​തി​ജീ​വ​നം എ​ളു​പ്പ​മാ​ക്കി.

ദി​വ​സ​ങ്ങ​ളോ​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ ഫി​ൽ​സ ഡോ​ക്ട​ർ​മാ​രെ പോ​ലും ഞെ​ട്ടി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ ജീ​വി​ത​ത്തെ തി​രി​ച്ചു​പി​ടി​ച്ചു. പ​ത്തു​ദി​വ​സ​ത്തി​ന​കം പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​നും ന​ട​ക്കാ​നും പ്രാ​പ്ത​യാ​യി.

ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ​ക​ൾ ത​ര​ണം ചെ​യ്ത് ഫി​ൽ​സ ത​ന്റെ ക​ളി​ചി​രി​ക​ളു​ടെ കാ​ലം തി​രി​ച്ചു പി​ടി​ച്ചി​രി​ക്കു​ന്നു. ത​ന്നെ പ​രി​ച​രി​ച്ച​വ​രോ​ട് ത​നി​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​രോ​ട് നി​ഷ്ക​ള​ങ്ക​മാ​യ ഭാ​ഷ​യി​ൽ ന​ന്ദി പ​റ​യു​ക​യാ​ണ് ഫി​ൽ​സ.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

പിതൃസഹോദരന്റെ ആത്മഹത്യ മനോവിഷമത്തിലാക്കി; സ്കൂൾ വിട്ട് വന്ന 5-ാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: അഞ്ചാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ആണ്...

പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖർ നേരെ പോയത് കണ്ണൂരിലേക്ക്

തിരുവനന്തപുരം: പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖർ കണ്ണൂരിലേക്ക്. രാവിലെ...

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു: കഴിയുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

തിരുവനന്തപുരം: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി...

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്; എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം

എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്...

വീരപ്പന് സ്മാരകം പണിയണം; തമിഴ്നാട് സർക്കാരിനോട് ആവശ്യവുമായി ഭാര്യ

ചെന്നൈ: വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. വീരപ്പന്റെ...

വേട്ടയ്ക്കിടെ മാൻ ആണെന്നു കരുതി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ

വേട്ടയാടാൻ കാട്ടിലേക്കു പോയ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിൽ ബന്ധുക്കളായ രണ്ടു...

Related Articles

Popular Categories

spot_imgspot_img