web analytics

കാഞ്ഞിരപ്പള്ളിയിൽ ഇൻഷ്വറൻസ് ഇല്ലാത്ത കാറിടിച്ച് യുവാവ് മരിച്ച സംഭവം; കാറുടമ 42 ലക്ഷം നൽകാൻ വിധി

ഇൻഷ്വറൻസ് ഇല്ലാത്ത കാറിടിച്ച് യുവാവ് മരിച്ച സംഭവം; കാറുടമ 42 ലക്ഷം നൽകാൻ വിധി

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തലേന്ന് രാത്രി ഇൻഷൂറൻസ് കാലാവധി കഴിഞ്ഞ കാർ ഇടിച്ച് ബൈക്ക് യാത്രി കൻ മരിച്ച സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും ചേർന്ന് നഷ്ടപരിഹാ രം നൽകാൻ വിധി.

42 ലക്ഷം രൂപയാണ് മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകേണ്ടത്. കോട്ടയം നട്ടാശ്ശരി എസ്. എച്ച്. മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ. വേണു(19) മരിച്ച സംഭവത്തിലാണ് കോട്ടയം അഡീഷണൽ മോട്ടോർ ആക്‌സി ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി എസ്.സുഭാഷ് വിധി പറഞ്ഞത്.

2023 മാർച്ച് 27-ന് വൈകീ ട്ട് 4.25-നാ 4.25-നാണ് അപകടം. കോട്ടയം-കുമളി എൻ.എച്ച്. 183 റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് ഓടിച്ചുവന്ന കാർ കാഞ്ഞിരപ്പള്ളി എ.കെ. ജെ.എം. സ്‌കൂളിന് മുൻപിൽ എത്തിയപ്പോൾ എതിരേവന്ന ബൈക്കിൽ ഇടിക്കു കയായിരുന്നു.

അനന്തു കെ. വേണു ബൈക്കിൽ നിന്ന് പൊങ്ങിത്തെ റിച്ച് മുഖമടിച്ച് വീണു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു.

തലേദിവസം അർധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ കമ്പനിയിൽ കാറിന് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി ആനിത്തോ ട്ടത്തിൽ കൊഴിയാത്താനത്ത് സമീർ മൻസിലിൽ ബിനീതയുടെ കാർ ഓടിച്ചിരുന്നത് 19 വയസ്സുള്ള മകൻ നബീൽ ബഷീർ ആയിരുന്നു.

കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർചെയ്ത കേസിൽ, അനന്തുവിന്റെ മാതാപിതാക്കൾ നഷ്ട്ടപരിഹാരത്തിനായി കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ഹർജിക്കാർക്കു വേണ്ടി അഡ്വ. വി.ബി. ബിനു കോടതിയിൽ ഹാജരായി. കൃത്യസമയത്ത് വാഹനങ്ങളു ടെ ഇൻഷൂറൻസ് പുതുക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ അപകടത്തിന് ഇടയാക്കിയ വാഹനത്തിന്, മണിക്കൂറുകൾ മുമ്പുവരെ ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img