ലോകപ്രശസ്ത ജ്യോതിഷികളുടെ പല പ്രവചനങ്ങളും നാം കാതോർത്തിരിക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രവചനം ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. ഇത് ഉണ്ടായിരിക്കുന്നത് ഇന്ത്യയിൽ നിന്ന് തന്നെയാണ്. (World War III is just days away: Indian Astrologer with Prediction including Date)
ദിവസങ്ങൾക്കുള്ളിൽ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്നാണ് ഒരു ഇന്ത്യൻ ജ്യോതിഷി ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. ലോക സംഭവങ്ങൾ മുൻകൂട്ടി കാണും എന്ന് അവകാശപ്പെടുന്ന ഹരിയാനയിലെ പഞ്ചഗുളയിൽ നിന്നുള്ള കുശാൽ കുമാർ എന്ന ജ്യോതിഷിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
ജൂൺ 29ന് മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്നും അതിന് അനുകൂലമായ ഒരു ഗ്രഹനിലയാണ് ഇപ്പോൾ കാണുന്നതെന്നും ആണ് ഇയാൾ പറയുന്നത്. ലോകമാകെ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇയാളുടെ പ്രവചനം. റഷ്യയും നാറ്റോയും ഉത്തരകൊറിയ ദക്ഷിണ കൊറിയ, ഇസ്രയേൽ ഹമാസ് തുടങ്ങിയ ഉദാഹരണങ്ങളാണ് ഇയാൾ ചൂണ്ടിക്കാട്ടുന്നത്.
ഇതിന് അടിവരയിടാനായി താൻ നടത്തിയ പല പ്രവചനങ്ങളും സത്യമായി ഭവിച്ചു എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
ജമ്മു കാശ്മീരിലെ ഭീകരാക്രമണവും, ഇറാൻ പ്രസിഡണ്ട് മരിച്ച മെയ് 19 ലെ വിമാന അപകടവും താൻ പ്രവചിച്ചിരുന്നു എന്ന് ഇയാൾ പറയുന്നു. ഏതായാലും ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് ചെവി കൊടുക്കേണ്ട എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും പറയുന്നത്.