web analytics

’20 വർഷമായി ജോലി ചെയ്യിക്കുന്നില്ല, കൃത്യമായി ശമ്പളവും തരുന്നു’; കമ്പനിക്കെതിരെ പരാതി നൽകി യുവതി !

ഒരു ജോലി കിട്ടിയാൽ കുറച്ചുദിവസം അവധിയെടുത്ത് വീട്ടിലിരിക്കാം എന്ന് നാമൊക്കെ തമാശയായി പറയാറുണ്ട്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലേ.? എന്നാൽ 20 വർഷമായി അത്തരത്തിൽ ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങിയ ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (The woman filed a complaint against the company for giving salary without work)

ലോറൻസ് വാൻ വാസൻ ഹോവ് എന്ന യുവതിയാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നതായി കാട്ടി കമ്പനിക്കെതിരെ പരാതി നൽകാൻ ഒരുക്കുന്നത്. ടെലികോം കമ്പനിയായ ഓറഞ്ചിനെതിരെയാണ് ഇവർ കേസ് കൊടുത്തിരിക്കുന്നത്.

സംഭവം ഇങ്ങനെ:

യുവതിക്ക് ഹെമിപ്ലെജിയ എന്ന രോഗാവസ്ഥയുണ്ട്. ശരീരത്തിന്റെ ഒരുഭാ​ഗമോ അല്ലെങ്കിൽ പൂർണമായോ തളർന്നു പോകുന്ന തരത്തിലുള്ള രോഗമാണിത്. 1993 -ൽ ഫ്രാൻസ് ടെലികോമിൽ സിവിൽ സർവെന്റായി ജോലി ലഭിച്ച യുവതിക്ക് തന്റെ ശാരീരീരികാവസ്ഥയ്ക്ക് യോജിച്ച് പോസ്റ്റാണ് നൽകിയിരുന്നത്.

പിന്നീട് കമ്പനി ഓറഞ്ച് ഏറ്റെടുത്തു. ഇതോടെ, 2002 വരെ സെക്രട്ടറിയായും എച്ച്ആർ ഡിപ്പാർട്ട്മെൻ്റിലും ജോലി ച
ചെയ്‌തിരുന്ന യുവതിയെ ആ ഓഫീസിൽ നിന്നും ഫ്രാൻസിന്റെ മറ്റൊരു ഭാ​ഗത്തേക്കുള്ള ഓഫീസിലേക്ക് മാറ്റാൻ കമ്പനി തീരുമാനിച്ചു.

പുതിയ ഓഫീസ് അവളുടെ ശരീരിക അവസ്ഥയുമായി പൊരുത്തപ്പെടാതെ വന്നതോടെ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. എന്നാൽ പുതിയ സ്ഥലത്ത് തനിക്ക് കാര്യമായ ജോലി ഒന്നും ലഭിച്ചിരുന്നുമില്ല. കൃത്യമായ എല്ലാ മാസവും കമ്പനി ശമ്പളവും നൽകിയിരുന്നു. എനിക്ക് കൃത്യമായി ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനി നൽകിയില്ല എന്നും തന്നോട് വിവേചനം കാട്ടി എന്നും കാണിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

എന്നാൽ ആരോപണം ഓറഞ്ച് നിഷേധിച്ചു. സാധ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നു എന്നും കൃത്യമായി ശമ്പളം നൽകിയിരുന്നു എന്നുമാണ് കമ്പനി പറയുന്നത്. ഫലത്തിൽ ചെയ്ത നല്ല കാര്യം ഇപ്പോൾ കമ്പനിക്ക് തിരിച്ചടി ആയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; 8 മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിൽ മറിഞ്ഞ് 8 മലയാളികൾ മരിച്ചു ചെന്നൈ: തമിഴ്നാട്...

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ ആലപ്പുഴ:...

‘എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരാൾ വേണം’; ഓട്ടോയിൽ വിവാഹ പരസ്യം

‘എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരാൾ വേണം’; ഓട്ടോയിൽ വിവാഹ പരസ്യം കോഴിക്കോട്:...

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു!

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു! പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img