web analytics

വരൾച്ച മാറ്റിമറിയ്ക്കുമോ ഇന്ത്യയുടെ സിലിക്കൺവാലിയെ ??

ഇന്ത്യയുടെ സിലിക്കൺവാലി എന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. ഐ.ടി.രംഗത്തും ഐ.ടി.മേഖലയിൽ നിന്നും ലഭിയ്ക്കുന്ന വരുമാനത്തിന്റെ കാര്യത്തിലും അത്രമാത്രം സ്വാധീനമാണ് ബംഗളൂരുവിനുള്ളത്. എന്നാൽ വരൾച്ച പിടികൂടിയതോടെ ബംഗളൂരുവിലെ അവസ്ഥകൾ മാറിമറിഞ്ഞു. സാധാരണക്കാരായ ജനത്തിന് കുളിയ്ക്കാനൊ കുടിയ്ക്കാനോ പോലും ജലം ലഭ്യമാകാത്ത അവസ്ഥ. 2600 മില്യൺ ലിറ്റർ ജലമാണ് ബംഗളൂരു നഗരത്തിന് ദിവസം വേണ്ടത് എന്നാൽ ഇതിന്റെ പാതിയിൽ താഴെയാണ് നിലവിൽ ലഭ്യമാകുന്നത്. ജലക്ഷാമത്തെ നേരിടാൻ സർക്കാർ ടാങ്കറുകളിൽ എല്ലാ സ്ഥലങ്ങളിലും വെള്ളം എത്തിയ്ക്കുന്നുണ്ട്. കാവേരി, കബനി സംഭരണികളിലെ വെള്ളത്തിലാണ് സർക്കാർ പ്രതീക്ഷ പുലർത്തുന്നത്. തണ്ണീർത്തടങ്ങൾ നികത്തിയുള്ള നഗരവത്കരണമാണ് ബംഗളൂരുവിന് വിനയായത്. 1961 ൽ 262 തടാകങ്ങൾ ബംഗളൂരുവിൽ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഉള്ളത് 100 ൽ താഴെ മാത്രം . ഉള്ള തടാകങ്ങളാകട്ടെ മാലിന്യം മൂലം പത നിറഞ്ഞ അവസ്ഥിയിലാണ്.

മഴ പെയ്തില്ലെങ്കിൽ നഗരം വിട്ട് ഓടേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഇതോടെ ഐ.ടി.കമ്പനികൾ ഉൾപ്പെടെ നഗരം വിട്ട് മറ്റു പ്രദേശത്തേയ്ക്ക് മാറാനുള്ള തയാറെടുപ്പിൽ. റിയൽ എസ്റ്റേറ്റ് രംഗം തകർന്നടിഞ്ഞു. ഫ്‌ളാറ്റകൾക്കും ഓ ഫീസ് സ്‌പേസുകൾക്കും ആവശ്യക്കാർ കുറഞ്ഞു. ഇതോടെ വാടക വരുമാനം ലക്ഷ്യമിട്ട് നിക്ഷേപം നടത്തിയവർക്കും തിരിച്ചടിയുണ്ടായി. ജല ക്ഷാമം നഗരത്തിലെ സാമ്പത്തിക മേഖലയെ പോലും ബാധിച്ചു തുടങ്ങിയതോടെ ഐ.ടി.ഹബ്ബ് എന്ന നിലയിലുള്ള ബംഗളൂരുവിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായേക്കാം.

Read also; സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ പള്ളി അടിച്ചു തകർത്തു; രണ്ടു വൈദികർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img