web analytics

കടമെടുപ്പ് പരിധി; സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്ത് അടി വാങ്ങിയെന്ന് പ്രതിപക്ഷ വി.ഡി സതീശന്‍

കൊച്ചി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടത് സംസ്ഥാനത്തിന് നേട്ടമല്ല തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്തു അടി വാങ്ങിയെന്നും വി ഡി സതീശൻ ആരോപിച്ചു. കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണമെന്ന് കോടതി പറയുന്നു. യുഡിഎഫ് ഉയർത്തിയ വാദങ്ങൾ കോടതി ശരിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം തരാനുണ്ടെന്ന് പറഞ്ഞ പണത്തെ കുറിച്ച് കേരളം കോടതിയില്‍ പറഞ്ഞില്ല. കേസിൽ കേരളത്തിന് ഒരു നേട്ടവും ഇല്ല. ഇനി കടമെടുക്കാൻ അനുവദിച്ചാല്‍ എന്താകും കേരളത്തിന്‍റെ സ്ഥിതി. ഇന്ത്യയിൽ തന്നെ കുറഞ്ഞ പലിശക്ക് വായ്‌പ കിട്ടും എന്നിരിക്കെ ഉയർന്ന പലിശക്ക് വിദേശ വായ്‌പ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് എല്ലാം കാരണം മുൻ ധനമന്ത്രി തോമസ് ഐസകാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് എല്ലാത്തിനും കാരണമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

സ്വർണ്ണം, ബാറുകൾ എന്നിവയിൽ നിന്ന് നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല. കേരളത്തിലെ ജിഎസ്ടി ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുന്നു. നികുതി വെട്ടിപ്പിന്‍റെ കേന്ദ്രമായി കേരളം മാറി. 54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ടെന്നത് പച്ചക്കള്ളം. മുഖ്യമന്ത്രിയും ധനമന്ത്രിയും തെളിയിക്കാമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. നവകേരള സദസിൽ ഉടനീളം പ്രചരിപ്പിച്ച ഒരു വാദമുഖവും സുപ്രീംകോടതിയിൽ കേരളം ഉന്നയിച്ചില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

 

Read Also: സ്ത്രീ​യെ ശ​ല്യം ചെ​യ്തു; പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ ആക്രമണം; അ​ഞ്ചം​ഗ സം​ഘം പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

Related Articles

Popular Categories

spot_imgspot_img