web analytics

സിഗ്നൽ ലഭിച്ചു; ആളെക്കൊല്ലി കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

മാനന്തവാടി: വയനാട് മാന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന ബേലൂർ മഗ്ന എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനായുള്ള ദൗത്യം ഇന്ന് പൂർത്തീകരിക്കും. ആനയിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് സംഘം കാട്ടിൽ തന്നെ തുടരുകയാണ്. അനുയോജ്യമായ സാഹചര്യത്തിൽ കണ്ടാൽ മയക്കുവെടി വയ്ക്കും. നിലവിൽ കാട്ടാന കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപത്തുണ്ടെന്നാണു സൂചന.

റേഡിയോ കോളർ ഡിഗ്നലുകൾ പ്രകാരമാണ് ആന നിൽക്കുന്ന സ്ഥാനത്തെ കുറിച്ച് സൂചന ലഭിച്ചത്. ഈ ഭാഗത്തു നിരീക്ഷണം നടത്തുകയാണ്. കോളനിയോട് ചേർന്നു വനമുള്ളതിനാൽ വനത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളാണു ദൗത്യസംഘത്തെ സഹായിക്കുന്നത്.

കര്‍ണാടകയില്‍ നിന്നു പിടികൂടി കാട്ടില്‍വിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയില്‍ എത്തിയത്. ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.

 

Read Also: വയനാട്ടിൽ കാട്ടാന വീട്ടിൽ കയറി കൊലപ്പെടുത്തിയ അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; അടിയന്തര നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img