web analytics

വയനാട്ടിൽ കാട്ടാന വീട്ടിൽ കയറി കൊലപ്പെടുത്തിയ അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; അടിയന്തര നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകും

വയനാട്ടിൽ കാട്ടാന വീട്ടിൽ കയറി കൊലപ്പെടുത്തിയ അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്കാൻ തീരുമാനം. 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടർ രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ വൈകാതെ നൽകും. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കളക്ടർ പറഞ്ഞു. അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം സര്‍ക്കാര്‍തലത്തില്‍ അനുകൂലമായി പരിഗണിക്കും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. അജീഷിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.

Read Also:ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും തന്റെ പെൻഷനിൽ നിന്നും മാസംതോറും തുക നൽകുമെന്ന് സുരേഷ് ഗോപി

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

മദ്യം ദേഹത്തേക്ക് തളിച്ചത് ചോദ്യംചെയ്തു; ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ

ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ...

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ബെംഗളൂരു–കൊച്ചി വന്ദേഭാരത് എക്സ്പ്രസിന്റെ...

ഗുരുവായൂരപ്പനെ കണ്ടു തൊഴുത് മുകേഷ് അംബാനി

ഗുരുവായൂരപ്പനെ കണ്ടു തൊഴുത് മുകേഷ് അംബാനി തൃശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ്...

എക്സൈസ് റെയ്ഡിനിടെ മെത്താംഫെറ്റമിൻ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം: യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മാരക ലഹരി മരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ്...

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം പാലക്കാട്: റോഡിലൂടെ കുരച്ചുചാടുന്ന നായ്ക്കളെ തുരത്താനായുള്ള റിഫ്ളക്ടർ...

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു 'കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ‘ഫ്രഷ്...

Related Articles

Popular Categories

spot_imgspot_img