മാനന്തവാടിയിൽ ഭീതി വിതച്ച കാട്ടാനയെ വെടിവെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ.കർണാടകയിൽ നിന്നും കുങ്കിയാനകളെ എത്തിക്കും. ഉത്തരവ് ഉടനെന്നും മന്ത്രി വ്യക്തമാക്കി. അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മയക്കുവെടി വെക്കുകയാണ് പോംവഴി.കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ വനം വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നു. മൂന്ന് മണിക്കൂർ സിഗ്‌നൽ ലഭിച്ചില്ല. അത് പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു.
അതേസമയം മാനന്തവാടിയിൽ ഒരാളെ കൊന്ന അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞു. കർണാടകയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്‌ന എന്ന ആനയാണ്. 30.11.2023 ഹാസൻ ഡിവിഷനിലെ ബേലൂരിൽ നിന്നാണ് പിടികൂടിയത് ഈ ആനയെ പിടികൂടിയത്. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന മൂലഹള്ളി വന്യജീവി റേഞ്ചിൽ തുറന്ന് വിട്ടിരുന്നു.
Read Also : പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’