web analytics

ജോലിയില്ലാത്ത ഭർത്താവിനെ ഭാര്യ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം; വിവാഹ മോചനം അനുവദിച്ച് കോടതി

ജോലിയില്ലാത്ത ഭർത്താവിനെ ഭാര്യ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം; വിവാഹ മോചനം അനുവദിച്ച് കോടതി

ജോലിയില്ലാത്ത അവസ്ഥയിൽ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ ഭാര്യ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. ഭർത്താവിനെയും മകനെയും കാരണമില്ലാതെ ഉപേക്ഷിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഭർത്താവിനെ പരിഹസിക്കുക, കോടതി നടപടിക്രമങ്ങളിൽ ഹാജരാകാതിരിക്കുക എന്നിവ പരിഗണിച്ച കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു.

അജിത് കുമാറിനായി സർക്കാരിന്റെ അസാധാരണ നടപടി; മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു

1996ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്‍റെ ജോലി നഷ്ടമായത്.

ഇതോടെ വല്ലാത്ത സാമ്പത്തിക ഞെരുക്കമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ഈ സമയങ്ങളിലെല്ലാം ഭാര്യ ഇയാളെ പരിഹസിച്ചിരുന്നു.

2020 ഓഗസ്റ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകയായ ഭാര്യ മകളെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി. 2020 സെപ്റ്റംബര്‍ മുതല്‍ ഇരുവരും രണ്ടിടങ്ങളിലേക്ക് താമസം മാറ്റിയിരുന്നു.

ഇതോടെ ഭാര്യയുടെ പ്രവര്‍ത്തി ഒളിച്ചോട്ടത്തിനു തുല്യമായി എന്നാണ് കോടതി കണ്ടെത്തി. ഭാര്യയുടെ പ്രവര്‍ത്തികള്‍ മാനസിക പീഡനത്തിന് തുല്യമാണെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെ വിവാഹമോചനം അനുവദിക്കുകയായിരുന്നു.

ഈ വർഷം അത്തം കറുക്കും; നാളെ എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26/08/2025 മുതല്‍ 28/08/2025 വരെ: കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.


ഇടുക്കിയിൽ സിഐയെ വിമർശിച്ച ലോക്കൽ സെക്രട്ടറി തെറിച്ചു; ഏരിയാ കമ്മിറ്റിയിൽ പ്രതിഷേധം

ഇടുക്കി കാളിയാർ സിഐയെ വിമർശിച്ച സിപിഎം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്റ്റ്യന്റെ സ്ഥാനം തെറിച്ചു. ഞായറാഴ്ചയാണ് സംഭവം.

വണ്ണപ്പുറത്ത് നടന്ന വണ്ണപ്പുറം, കാളിയാർ, മുള്ളരിങ്ങാട് ലോക്കൽ കമ്മിറ്റികളുടെ അതിർത്തി പുനർ നിർണയിക്കുന്നതിന് വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിൽ ജില്ലാ സെക്രട്ടറി സി.വി.വർഗീ സാണ് നടപടി പ്രഖ്യാപിച്ചത്.

ഈ നടപടിക്കെതിരേ പാർട്ടിക്കുള്ളിൽത്തന്നെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ജനറൽ ബോഡിയിൽ നിന്ന് ആറ് ലോക്കൽ കമ്മിറ്റി അംഗങ്ങളും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ മുപ്പതിലധികം പേർ ഇറങ്ങിപ്പോയി.

ഒൻപത് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവർ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. പ്രവർത്തകർക്ക് ഇടയിലും പ്രതിഷേധം ഉയരുന്നുണ്ട്.

കാളിയാർ സിഐയെ വിമർശിച്ചുകൊണ്ട് പാർട്ടി പത്രം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഷിജോ സെബാസ്റ്റ്യൻ പ്രസ്താവന നൽകിയിരുന്നു. പൊതുപ്രവർത്തകരോടും പൊതുജനങ്ങളോടും സിഐ മോശമായി പെരുമാറുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

ഇത് ആഭ്യന്തരവകുപ്പിനെ വിമർശിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഷിജോ സെബാസ്റ്റ്യനോട്, ജില്ല സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

തുടർന്ന് ഷിജോ സെബാസ്റ്റ്യനെ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിക്കുകയായിരുന്നു. അമ്പിളി രവികലയ്ക്കാണ് സെക്രട്ടറിയുടെ പകരം ചുമതല. ഇതിൽ പ്രതിഷേധിച്ചാണ് നിരവധിപേർ യോഗത്തിൽനി ന്ന് ഇറങ്ങിപ്പോയത്.

കരിമണ്ണൂർ ഏരിയാ കമ്മിറ്റിയുടെ കീഴിലാണ് വണ്ണപ്പുറം ലോക്കൽ കമ്മിറ്റി. ഏരിയാ കമ്മിറ്റിയിൽ നാളുകളായി പ്രശ്നങ്ങൾ പുകയുകയാണ്. ഏരിയാ സെക്രട്ടറി അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് ഒരു കുറിപ്പ് പ്രചരിച്ചിരുന്നു.



spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img