web analytics

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് മൊബൈൽ എറിഞ്ഞുനൽകാൻ ശ്രമം; ഒരാൾ പിടിയിൽ, രണ്ടു പേർ ഓടിരക്ഷപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് മൊബൈൽ എറിഞ്ഞുനൽകാൻ ശ്രമം; ഒരാൾ പിടിയിൽ, രണ്ടു പേർ ഓടിരക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എറിഞ്ഞുനൽകാൻ ശ്രമിച്ചയാളെ പിടികൂടി പോലീസ്. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.

ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നൽകാനാണ് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് പേര്‍ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇവരെ ഉദ്യോഗസ്ഥര്‍ കണ്ടത്. തുടർന്ന് ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവർ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ആണ് ഉദ്യോഗസ്ഥര്‍ കണ്ടത്.

പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തു വീണു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് മൊഴി നല്‍കിയത്.

അതേസമയം ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂർ: തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടികൂടിയത്. സംഭവത്തിൽ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

അടിപിടി കേസുകളിലെ പ്രതികളുടെ പക്കൽ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോൺ, എയർപോഡ്, യുഎസ്ബി കേബിൾ, സിം, തുടങ്ങിയവയാണ് പിടികൂടിയത്.

ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ജയിലിനുള്ളില്‍വെച്ച് കണ്ടെടുത്തത്. തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.

Summary: Police arrested a man identified as Akshay from Panangavu for attempting to throw a mobile phone into Kannur Central Jail. Two others who accompanied him managed to escape from the spot.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു Thrissur: വാണിയംപാറയിൽ...

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക യോഗം

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക...

“യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം!

"യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഇറാനിൽ നിന്നുള്ള ഏകീകൃത...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

Related Articles

Popular Categories

spot_imgspot_img