വിശ്വാസങ്ങളും ചരിത്രങ്ങളും മാത്രമല്ല, നിഗൂഡതകളും കഥകളും ഓരോ ക്ഷേത്രങ്ങള്‍ക്കും പറയാനുണ്ട്. അത്തരത്തിലൊന്നാണ് രാജേശ്വര്‍ ക്ഷേത്രം. അമ്പരപ്പിക്കും വിധമുള്ള കാര്യങ്ങളാല്‍ പേരുകേട്ട ക്ഷേത്രമാണിത്. ആഗ്രഹയുടെ ചരിത്രങ്ങള്‍ക്കും നാള്‍വഴികള്‍ക്കും സാക്ഷിയായ പുണ്യപുരാതന ക്ഷേത്രത്തില്‍ ഇന്നും ആരാധന മുടക്കമില്ലാതെ നടക്കുന്നു.
നിവേദ്യമായി പാലും തേനും
പരമശിവനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ രാജേശ്വരന്‍ ആയാണ് ശിവനെ ആരാധിക്കുന്നത്. ഷംസാബാദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ പഞ്ചസാര, പാല്‍, തേന്‍, പൂക്കള്‍ എന്നിവയാണ് നൈവേദ്യമായി അര്‍പ്പിക്കേണ്ടത്. മനസ് നൊന്ത് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ് നല്‍കുന്ന ദേവനാണ് രാജേശ്വരന്‍. ആഗ്രഹസഫലീകരണത്തിന് ഇവിടം ദര്‍ശിച്ചവരില്‍ ബോളിവുഡ് താരങ്ങള്‍ വരെ ഉള്‍പ്പെടുന്നു.
നൂറ്റാണ്ടുകളുടെ പഴക്കം
850 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ മൂന്ന് തവണ നിറം മാറുന്ന ശിവലിംഗമാണുള്ളത്. രാവിലെ, ഉച്ച, വൈകിട്ട് എന്നീ മൂന്ന് നേരങ്ങളിലായാണ് നിറം മാറ്റം സംഭവിക്കുന്നത്.
സ്വയം പ്രതിഷ്ഠിതമായ ശിവലിംഗം
രാജസ്ഥാനിലെ ഒരു സേഥ് നര്‍മ്മദാനദിയുടെ തീരത്ത് നിന്ന് ഒരു കാളവണ്ടിയില്‍ ശിവലിംഗവുമായി യാത്ര ചെയ്യുകയായിരുന്നു. രാജ്‌ഖേഡ സ്വദേശിയായിരുന്ന സേഥ് തന്റെ നാട്ടിലാണ് ഈ ശിവലിംഗം പ്രതിഷ്ഠിക്കുവാന്‍ ആഗ്രഹിച്ചിരുന്നത്. യാത്രയ്ക്കിടെ ക്ഷീണം മാറ്റുവാന്‍ ഇന്ന് ക്ഷേത്രം പണിതിരിക്കുന്ന സ്ഥലത്ത്് കിടന്ന് അദ്ദേഹം കുറച്ചുനേരം മയങ്ങി. ഉറക്കത്തില്‍ വച്ച് സേിനോട് ഈ സ്ഥലത്ത് ിവലിംഗം പ്രതിഷ്ഠിക്കണമെന്ന ശിവന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടത് സ്വപ്‌നമാണെന്ന് വിചാരിച്ച് അയാള്‍ വീണ്ടും കിടന്നുറങ്ങി. പുലര്‍ച്ചെ ഉറക്കമെണീറ്റ സേഥ് പുറപ്പെടാനായി എഴുന്നേല്‍ക്കവെ ശിവലിംഗം നോക്കിയപ്പോള്‍ സ്വയം പ്രതിഷ്ഠിതമായതാണത്രേ കണ്ടത്.
അതിശയിപ്പിക്കുന്ന കാഴ്ചകള്‍
ശിവന്റെ ആഗ്രഹമനുസരിച്ച് പ്രതിഷ്ഠിതമായ ക്ഷേത്രത്തിലെ ആകര്‍ഷണം നിറം മാറുന്ന ശിവലിംഗമാണ്. പുലര്‍ച്ചെയുള്ള ആരതി സമയത്ത് വെളുത്ത നിറമാണ് ശിവലിംഗത്തിനെങ്കില്‍ ഉച്ചയ്ക്കത് നീല നിറമാകും. വൈകിട്ടത്തെ ആരതി ആകുമ്പോഴേക്കും പിങ്ക് നിറവും.
ആരതി സമയതമാണ് വിശവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടത്. അതേപോലെ സാവന്‍ മാസത്തില്‍ നടക്കുന്ന ആരതിക്കും സവിശേഷത ഏറെയാണ്. പുലര്‍ച്ചെ മുതല്‍ 4 മുതല്‍ വൈകിട്ട് 10.30 വരെയാണ് ദര്‍ശനസമയം.