web analytics

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 18 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും വിവരം.

വിരുദുനഗറിന് സമീപമുള്ള ‘വനജ ഫയർവർക്ക്’ എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു.

പലരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഗ്നിശമന സേനയും പൊലീസും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. നിരവധിപേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം

ശക്തമായ സ്ഫോടനം; മുഖ്യമന്ത്രിയുടെ നിർദേശം

സ്ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായാണ് വിവരം. അപകടസമയത്ത് ഏകദേശം അമ്പതോളം പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന.

സംഭവത്തെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബന്ധപ്പെട്ട മന്ത്രിമാർക്ക് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ നിർദേശം നൽകി.

English Summary:

A massive explosion at a fireworks factory in Virudhunagar, Tamil Nadu, has reportedly killed 18 people and injured several others. The blast severely damaged the facility, destroyed multiple sections, and trapped workers under the debris. Rescue teams, including fire and police personnel, rushed to the site and continue search operations, as more people may still be trapped. Officials shifted the injured to nearby hospitals and are assessing the situation as further details emerge.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img