web analytics

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

തിരുവനന്തപുരം: അക്ഷയ തൃതീയ ദിനത്തിൽ കേരളത്തിൽ സ്വർണവിൽപ്പന കുതിച്ചു. സംസ്ഥാനത്തെ ഏകദേശം 12,000 ജ്വല്ലറികളിൽ, 2,000 കോടി രൂപയുടെ വ്യാപാരം നടന്നതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

ഉയർന്ന സ്വർണവില, ആഗോള സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ നിലനിന്നിട്ടും ഏകദേശം മൂന്ന് ലക്ഷത്തോളം പേർ സ്വർണം വാങ്ങാനെത്തിയതായി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.

ഇക്കുറി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, ഗോൾഡ് കോയിനുകൾ, ബാറുകൾ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യകത ഉണ്ടായത്.

ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം

നിക്ഷേപമായി സ്വർണം; രാവിലെ മുതൽ തിരക്ക്

ആഭരണമായി മാത്രമല്ല, സുരക്ഷിത നിക്ഷേപമായി സ്വർണത്തെ ആളുകൾ കൂടുതൽ കാണുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വർണവില ഏകദേശം 250% വരെ വർധിച്ചതായും, കഴിഞ്ഞ വർഷത്തെ അക്ഷയ തൃതീയയിൽ വാങ്ങിയവർക്ക് ഏകദേശം 60% ലാഭം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ 8 മണിയോടെ സംസ്ഥാനത്തെ എല്ലാ ജ്വല്ലറി ഷോറൂമുകളും തുറന്നു. പരമ്പരാഗത ആവേശത്തോടെ ഉപഭോക്താക്കൾ രാവിലെ തന്നെ എത്തി, ദിനം മുഴുവൻ മികച്ച വ്യാപാരമാണ് നടന്നത്.

English Summary:

Gold sales in Kerala crossed ₹2000 crore on Akshaya Tritiya, with around 3 lakh people purchasing despite high prices. Jewellery stores across the state witnessed heavy footfall from early morning, reflecting strong festive demand. Buyers showed increased interest in lightweight ornaments, coins, and bars, viewing gold not just as jewellery but also as a reliable investment, even amid rising prices and economic uncertainties.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img