web analytics

‘എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്, റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്’; വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയ് യേശുദാസ് ആദ്യമായി തുറന്നുപറയുന്നു

2007–ലാണ് 5 വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. ഏറെക്കാലമായി വിജയ്‌യുടെയും ദർശനയുടെയും വിവാഹമോചനവാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പരസ്യ പ്രതികരണമൊന്നും ഇരുവരും നടത്തിയിരുന്നില്ല. Vijay Yesudas opens up for the first time about ending his marriage

എന്നാലിപ്പോൾ വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകൻ വിജയ് യേശുദാസ്. മാധ്യമപ്രവർത്തകയായ ധന്യാ വർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.

എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ എന്നു പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർഥവുമില്ല എന്ന് വിജയ് പറയുന്നു.

തങ്ങൾക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നും മക്കൾ എല്ലാ തീരുമാനത്തിലും തന്നെയും ദർശനയെയും പിന്തുണയ്ക്കുന്നുണ്ടെന്നും വിജയ് പറയുന്നു.

‘എന്റെയും ദർശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങൾ കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. അതിന് കുറച്ചു സമയം ആവശ്യമാണ്.

അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കാൻ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസ്സിലാക്കാനുള്ള പ്രായമായി.

മകൾക്ക് വളരെ പക്വതയുണ്ട്. അവൾ എല്ലാക്കാര്യങ്ങളും മനസ്സിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യും. മകൾക്ക് ഇപ്പോൾ 15 വയസ്സും മകന് 9 വയസ്സുമാണ്. അവൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു.

റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താത്പര്യമില്ല’, വിജയ് യേശുദാസ് പറഞ്ഞു. അമേയ, അവ്യാൻ എന്നിവരാണ് ഇവരുടെ മക്കൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img