web analytics

ആദ്യ അറസ്റ്റ് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ; അഫാന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ. കേസിൽ അഫാന്റെ ആദ്യ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരിക്കും ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുക.

നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാർ നൽകിയ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. ഇതിനായി പാങ്ങോട് സിഐ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. അറസ്റ്റിനു പിന്നാലെ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

തുടർന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ്‌ റിപ്പോർട്ട്‌ ലഭിക്കും. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശി 23 കാരനായ അഫാന്‍ പിതാവിന്റെ മാതാവ് സൽമബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് ഫര്‍സാന എന്നിവരെയാണ് പ്രതി അഫാൻ കൊലപ്പെടുത്തിയത്. കാൻസർ രോഗിയായ മാതാവ് ഷെമി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

Related Articles

Popular Categories

spot_imgspot_img