web analytics

പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച ബിൽ തുക ലഭിച്ചില്ല, കോടതിയെ സമീപിച്ച് കമ്പനി; ഒടുവിൽ ജപ്തി

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച കമ്പനിയാണ് ബിൽ ലഭിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചത്.

തുടർന്ന് റെയിൽവേ ഡിവിഷൻ ഓഫീസിലെ കസേര, മേശ, എസി, കമ്പ്യൂട്ടർ തുടങ്ങിയവ ജപ്തി ചെയ്യാൻ ഉത്തരവായി. നേരത്തെ, എംഎസ്എംഇ ഫെസിലിറ്റേഷൻ കൗൺസിൽ റെയിൽവേ സ്വകാര്യ കമ്പനിക്ക് തുക നൽകണമെന്ന് ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിനെതിരെ റെയിൽവേ, ചെന്നൈ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളുകയായിരുന്നു. കമ്പനിക്ക് റെയിൽവേ നൽകിയത് ചെറിയ തുക മാത്രമാണ്. മുഴുവൻ തുകയും കണ്ടെത്താൻ വേണ്ടി കമ്പനി പാലക്കാട് അഡീ. ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ 25നാണ് കോടതി റെയിൽവേയുടെ വസ്തുക്കൾ ജപ്തി ചെയ്തു വിൽപ്പന നടത്തി കമ്പനിക്ക് പണം നൽകാൻ ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ അപ്പീൽ നൽകുമെന്ന് പാലക്കാട് റെയിൽവെ ഡിവിഷൻ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img