web analytics

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ

IDUKKI: ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റേയും നേതൃത്വത്തിൽ പരിശോധനകൾ കർശനമാകുമ്പോഴും തമിഴാനാട്ടിൽ നിന്നും ഫിറ്റ്നസും വേണ്ടത്ര രേഖകളുമില്ലാതെ തോട്ടം തൊഴിലാളികളുമായി വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നു.

ഏതാനും നാളുകളായി ഹൈറേഞ്ചിന്റെ വിവിധയിടങ്ങളിൽ വാഹന പരിശോധനകളും അമിത പിഴയീടാക്കലിനെതിരേ ഡ്രൈവർമാരുടെ യൂണിയനുകളുടേയും പ്രതിഷേധങ്ങളും ശക്തമാണ്.

എന്നാൽ തൊഴിലാളികളേ കുത്തിനിറച്ച് കമ്പംമെട്ട് അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങളിൽ വേണ്ടത്ര പരിശോധന നടത്താൻ നടപടിയില്ല. അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ മാത്രമാണ് ഏതാനും ദിവസം പേരിന് പരിശോധനകൾ നടക്കുക.

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

രജിസ്ട്രേഷൻ രേഖകളിൽ അനുവദിച്ചതിന്റെ ഇരട്ടിയിൽ അധികം അളുകളേ കുത്തി നിറച്ചാണ് വാഹനങ്ങൾ തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്നെത്തുന്നത്. കാലഹരണപ്പെട്ട വാഹനങ്ങൾ അമിത വേഗതയിലാണ് സഞ്ചരിയ്ക്കുന്നത്.

അതിർത്തി കടന്നെത്തുന്ന പല വാഹനങ്ങൾക്കും ആവശ്യമായ രജിസ്ട്രേഷൻ രേഖകളോ ഇൻഷുറൻസോ ഉണ്ടാവാറില്ല. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെട്ടാൽ വാഹനങ്ങളിലുള്ളവർക്കും എതിരേ വരുന്ന വാഹനത്തിലേ യാത്രക്കാർക്കും ഇന്ഷുറൻസ് പരിരക്ഷയും ലഭിയ്ക്കില്ല.

നിരോധിത കീടനാശിനികളും പുകയില ഉത്പന്നങ്ങളും ഇത്തരം വാഹനങ്ങളിൽ കടത്തുന്നതും പതിവാണ്. കമ്പംമെട്ട്, കുമളി , ബോഡിമെട്ട് ചെക്കുപോസ്റ്റുകൾ കടന്നാണ് ഇത്തരം വാഹനങ്ങൾ ഇടുക്കി ജില്ലയിലേക്ക് എത്തുന്നത്.

മോട്ടോർ വാഹന വകുപ്പും കമ്പംമെട്ട് പോലീസും തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളിൽ പരിശോധനകൾ നടത്താറുണ്ടെങ്കിലും പരിശോധന കണ്ടാൽ വാഹനങ്ങൾ മറ്റു വഴികളിലൂടെ രക്ഷപെടും.

കമ്പംമെട്ട് ജങ്ങ്ഷനിൽ പരിശോധന നടന്നാൽ വാഹനങ്ങൾ നെടുങ്കണ്ടം റോഡിൽലേയ്ക്ക് തിരിഞ്ഞ് എട്ടേക്കർ കുരിശുപള്ളി ജംങ്ങ്ഷൻ വഴി പോകും.

ഹോസ്പിറ്റൽ ജങ്ങ്ഷനിൽ പരിശോധന നടന്നാൽ സെമിത്തേരി റോഡിലൂടെ ഏട്ടേക്കറിലെത്തി വാഹനങ്ങൾ ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലേയ്ക്ക് തിരിഞ്ഞുപോകും.

ഇതോടെ പരിശോധനയുടെ തുടക്കത്തിൽ എത്തുന്ന ഏതാനും വാഹനങ്ങൾ മാത്രമാണ് അധികൃതരുടെ കണ്ണിൽപെടുക. പരിശോധനാ സംഘങ്ങളിൽ കൂട്ടമായെത്തുന്ന വാഹനങ്ങൾ പരിശോധിയ്ക്കാൻ ആവശ്യത്തിന് അംഗബലം ഉണ്ടാവാത്തതിനാൽ വാഹനങ്ങളുടെ രേഖകൾ വിശദമായി പരിശോധിയ്ക്കാറില്ല.

ചൊവ്വാഴ്ച തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബൈക്കിൽ ഇടിച്ചാണ് രണ്ടു യുവാക്കൾ മരിച്ചത്. അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്.

അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപം സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം.

ചെല്ലാർകോവിൽ ഭാഗത്ത് ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ് എതിരെ വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ച് വീണു. ഉടൻതന്നെ ഇരുവരെയും ആംബുലൻസിൽ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും പ്‌ളസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.

ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി…Read More

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ രജിസ്റ്റർ ചെയ്തത് മൂന്ന് പീഡനക്കേസുകൾ.

സ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി ലൈം​ഗിക പീഡനത്തിനരയാക്കിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രണ്ട് ആൺകുട്ടികളും ഇവരുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയും പീഡനത്തിന് ഇരയായതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം…Read More

Summary: Despite strict inspections led by the Motor Vehicles Department and the police at various checkpoints in Highrange, vehicles carrying plantation workers continue to enter from Tamil Nadu without proper fitness certification or necessary documents.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ...

ആലുവ കൂട്ടക്കൊലയും മമ്മൂട്ടിയുടെ ആ മാസ് പടവും! 25 വർഷങ്ങൾക്ക് ശേഷം വിനയൻ വെളിപ്പെടുത്തുന്നു; ‘രാക്ഷസ രാജാവ്’ ഉണ്ടായത് ഇങ്ങനെ

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ് ആലുവ കൂട്ടക്കൊലക്കേസ്. ഒരു...

Related Articles

Popular Categories

spot_imgspot_img