web analytics

ക്ലിനിക്കുകൾ ഇനി കാൻസർ ഡിറ്റക്ഷൻ സെന്ററുകൾ! കാൻസർ രോഗികളിൽ 30 ശതമാനവും വായിലെ കാൻസർ ബാധിതർ; പുതിയ ആരോഗ്യ നീക്കങ്ങൾ ഇങ്ങനെ

ക്ലിനിക്കുകൾ ഇനി കാൻസർ ഡിറ്റക്ഷൻ സെന്ററുകൾ! കാൻസർ രോഗികളിൽ 30 ശതമാനവും വായിലെ കാൻസർ ബാധിതർ; പുതിയ ആരോഗ്യ നീക്കങ്ങൾ ഇങ്ങനെ

കൊച്ചി: വായിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗികളെ വേഗത്തിൽ വിദഗ്ധ ചികിത്സയിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനതല പദ്ധതി ആരംഭിച്ചു. ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ (ഐഡിഎ) നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് ‘ക്യാൻവിൻ’ (CanWin) എന്നാണ് പേര്.

Indian Dental Associationയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് VPS Lakeshore Hospital, Chittilappilly Foundation ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പിന്തുണ നൽകുന്നുണ്ട്.

ഇന്ത്യയിൽ പൊതുജനാരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നാണ് വായിലെ കാൻസറെന്ന് ഐഡിഎ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. ഈപ്പൻ തോമസ് വ്യക്തമാക്കി. ഭൂരിഭാഗം രോഗികളും ഗുരുതരാവസ്ഥയിലെത്തിയ ശേഷമാണ് ചികിത്സ തേടുന്നതെന്നും, രോഗം മുൻകൂട്ടി തിരിച്ചറിയാൻ സമൂഹതല നിരീക്ഷണ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കാൻസർ രോഗികളിൽ 30 ശതമാനവും വായിലെ കാൻസർ ബാധിതരാണ്. ഇതിൽ 70 ശതമാനത്തിലധികം കേസുകളിലും രോഗനിർണയം വൈകിയാണ് നടക്കുന്നത്. തുടക്കത്തിലേ രോഗം കണ്ടെത്താൻ കഴിഞ്ഞാൽ അതിജീവന സാധ്യത ഗണ്യമായി ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഓറൽ ലേഷ്യൻ സർവൈലൻസ് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ ഡെന്‍റൽ ക്ലിനിക്കുകളെ പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളാക്കി മാറ്റും. വായിലെ മുറിവുകൾ, നിറവ്യത്യാസങ്ങൾ, അസാധാരണ വളർച്ചകൾ തുടങ്ങിയ സംശയാസ്പദ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്യുകയാണ് ലക്ഷ്യം.

കേരളത്തിലെ ഏകദേശം 6500 ഡെന്‍റൽ ക്ലിനിക്കുകളെ ഏർളി കാൻസർ ഡിറ്റക്ഷൻ സെന്‍ററുകളാക്കി വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡെന്‍റിസ്റ്റുകൾക്ക് പ്രത്യേക പരിശീലനം, രോഗവിവര ശേഖരണം, റഫറൽ സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാകും.

സമൂഹത്തോട് ചേർന്നുനിന്നുള്ള രോഗനിർണയ സംവിധാനം വഴി വായിലെ കാൻസർ ബാധിതരുടെ എണ്ണം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗം. ഏകദേശം 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായവും പദ്ധതിയിലൂടെ ലഭ്യമാക്കും.

English Summary

The Indian Dental Association has launched a statewide initiative named “CanWin” in Kerala to detect oral cancer at an early stage and ensure faster treatment. Supported by major healthcare institutions, the project aims to convert around 6,500 dental clinics into early cancer detection centres and improve survival rates through timely diagnosis.

ida-launches-canwin-project-for-early-oral-cancer-detection-in-kerala

Oral Cancer, Indian Dental Association, CanWin, Kerala Health, Cancer Awareness, VPS Lakeshore Hospital, Dental Clinics, Public Health, Cancer Detection, Health News

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img