web analytics

ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന് കുറിപ്പ്; പൊലീസുകാരൻ യൂണിഫോമിൽ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളുരു: ഭാര്യയുടെ പീഡനം സ​​ഹിക്കാനാകാതെ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ വിജയപുര സ്വദേശിയായ തിപ്പണ്ണ അലുഗുർ എന്ന യുവാവാണ് ജീവനൊടുക്കിയത്.

മുപ്പത്തിമൂന്നുകാരനായ തിപ്പണ ഇന്നലെ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭാര്യയും ഭാര്യാപിതാവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ഇയാൾ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പൊലീസ് യൂണിഫോമിലാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഹെഡ് കോൺസ്റ്റബിളായ തിപ്പണ്ണ അലുഗുർ ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മൂന്നുവർഷങ്ങൾക്ക് മുൻപാണ് പാർവതി എന്ന യുവതിയെ ഇയാൾ വിവാഹം ചെയ്തത്.

പാർവതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി ഇയാൾ കന്നഡയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഡിസംബർ 12ന് ഫോണിൽ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നുണ്ട്.

പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ടശേഷം തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്കുർ റെയിൽവേ സ്റ്റേഷന് അരികിലായി പാർക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കണമെന്നും സഹപ്രവർത്തകനോട് ആത്മഹത്യക്കുറിപ്പിൽ ഇയാൾ പറഞ്ഞിട്ടുണ്ട്.

ഭാര്യപാർവതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പാർവതിക്കെതിരെ കേസെടുക്കണമെന്നാണ് തിപ്പണ്ണയുടെ അമ്മ പരാതിയിൽ ആവശ്യപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img