വീടിനോട് ചേർന്നുള്ള ഷെഡിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി ; ഏഴാം ക്ലാസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

വയനാട്: ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരന് ദാരുണാന്ത്യം. വയനാട് മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്. ഇന്നലെവൈകീട്ട് ആറോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിക്കുകയായിരുന്നു. വയനാട് ഗവ. മെഡിക്കൽ കോളജിൽ അശ്വനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അശ്വൻ.