ഇന്നലെ അതിഥി തൊഴിലാളി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്ന TTE കെ.വിനോദ് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന ആളായിരുന്നു. പതിന്നാലിൽപരം സിനിമകളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, മിസ്റ്റർ ഫ്രോഡ്, ലൗ 24*7, വിക്രമാദിത്യൻ, പുലിമുരുകൻ, ഒപ്പം തുടങ്ങിയ സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൻ എന്നിവർക്കൊപ്പം സിനിമകളിൽ വേഷമിട്ട വിനോദ് ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിലൂടെയാണു വെള്ളിത്തിരയിൽ അരങ്ങേറിയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായാണു വേഷമിട്ടത്. ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു വിനോദ്. ഈ ബന്ധമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ചെറുപ്പം മുതൽ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിനോദിനു സിനിമ എന്നും സ്വപ്നമായിരുന്നെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.
തിരുവനന്തപുരം സ്വദേശിയായ വിനോദ് മഞ്ഞുമ്മൽ പള്ളിക്കു സമീപം പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ 27ന് ആണ്. അമ്മ ലളിതയോടൊപ്പമായിരുന്നു താമസം. ഗൃഹപ്രവേശത്തിനു സഹപ്രവർത്തകരെയെല്ലാം ക്ഷണിച്ചിരുന്നു. പുതിയ വീട്ടിൽ താമസിച്ചു കൊതി തീരും മുമ്പേയാണ് വിനോദിന്റെ വേർപാട്.
ALSO READ:കനത്ത മഴയെ തുടർന്നു മിന്നൽ; കോതമംഗലം വടാട്ടുപാറയിൽ യുവാവിന് ദാരുണാന്ത്യം