കോഴിക്കോട്: റെയിൽവേയുടെ കേബിൾ മുറിച്ചു മാറ്റിയതിനെത്തുടർന്ന് സംസ്ഥാനത്ത് സിഗ്നൽ സംവിധാനം തകരാറിലായി. വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപത്താണ് സംഭവം. അതിക്രമത്തിൽ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Railway signal cable cut off in vatakara) സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് ഏഴ് ട്രെയിനുകളാണ് വൈകിയത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് അറിയിച്ചു. റെയിൽവേയുടെ […]
ട്രെയിൻ യാത്ര അവസാന മിനിസം ചിലപ്പോൾ ക്യാൻസൽ ചെയ്യേനി വരാറുണ്ട്. അല്പം പണം പോകുന്നത് നാം കാര്യമാക്കാറില്ല. എന്നാൽ അതിലൂട റെയിൽവേക്ക് ലഭിക്കുന്നത് കോടികൾ. 2019-20 ൽ 1724.44 കോടിയും 2020-21 ൽ 710.54 കോടിയും 2021-22 1569 കോടിയും 2022-23 വർഷത്തിൽ 2109 .74 കോടി രൂപയുമാണ് ലഭിച്ചത്. 2023-24 കാലയളവിൽ 1129 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത് . യാത്രക്കാർ റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ മാത്രം ഇന്ത്യൻ റെയിൽവേയ്ക്ക് കഴിഞ്ഞ നാല് […]
ഉപയോഗ ശൂന്യമായി കിടക്കുന്ന കോച്ചുകൾ ഹോട്ടലുകളായി മാറ്റിയെടുക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കാലാവധി കഴിഞ്ഞ കോച്ചുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളാക്കി മാറ്റിയെടുക്കുയാണ് പദ്ധതി. പൊളിച്ചു വിൽക്കുന്നതിനായി മാറ്റിയിട്ടിരിക്കുന്ന കോച്ചുകളും വരുമാനമില്ലാതെ കിടക്കുന്ന ഭൂമിയും ഇനി ഈ പദ്ധതിയിലൂടെ റെയിൽവേക്കു അധിക വരുമാനം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ. ഇരുപതു വർഷമായ കോച്ചുകളാണ് ഉപയോഗിക്കാതെ മാറ്റിയിടുന്നത്. ഈ കോച്ചുകൾ മുഖം മിനുക്കി എത്തുമ്പോൾ വലിയ ഹോട്ടലുകൾ വരെ മാറിനിൽക്കുമെന്നുറപ്പാണ്. അത്രയേറെ സൗകര്യങ്ങളോടെയായിരിക്കും ഇവയെത്തുക. അഞ്ചു വർഷത്തേക്ക് കോച്ചുകൾ […]
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രെയിൻ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി സെൻട്രൽ റെയിൽവേ. ഞായറാഴ്ച വെെകിട്ട് 3.30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി 930 ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), താനെ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വിപുലീകരണം നടക്കുന്നതിനാലാണ് 63 മണിക്കൂർ നീണ്ടുനിൽക്കുന്ന നിയന്ത്രണം ഏർപ്പെടുത്തിയത്. 930 ലോക്കൽ ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നതെന്ന് മുംബയിലെ ഡിവിണൽ റെയിൽവേ മാനേജർ രജനീഷ് ഗോയൽ വാർത്താസമ്മേളത്തിൽ അറിയിച്ചു. അതിൽ […]
മുംബൈ: പരശുറാം എക്‌സ്പ്രസ് ട്രെയിനിന്റെ സർവീസ് കന്യാകുമാരിയിലേക്ക് നീട്ടാൻ ആലോചന. ജൂലൈ മുതൽ പുതിയ മാറ്റം നടപ്പിലാക്കാനാണ് തീരുമാനം. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായ കോച്ചുകളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെ ആലോചനയിലുണ്ട്. നിലവിൽ മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെയാണ് പരശുറാം എക്‌സ്പ്രസ് സർവീസ് നടത്തുന്നത്. 21 കോച്ചുകളാണ് നിലവില്‍ പരശുറാമിലുള്ളത്. ദിവസേന യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ തീർത്തും ദുരിത പൂർണമായ യാത്രയാണ് പരശുറാമിലേത്. എന്നാൽ നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചില്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ കഴിയില്ല. […]
കേരളത്തിൽ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സർവ്വീസ് റദ്ദാക്കി. ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ – മംഗളൂരു പ്രതിവാര വണ്ടി ജൂൺ എട്ടുമുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങൾ കാരണമാണ് സർവ്വീസ് നിർത്തുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക തീവണ്ടി റെയിൽവേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളിൽ) വണ്ടി പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 20-ന് […]
ന്യൂഡൽഹി : ട്രെയിനിൽ യാത്ര ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാധാരണ യാത്രക്കാരനായി ടിക്കറ്റുമായി ടിടിഇയ്‌ക്ക് മുൻപിൽ. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് ബലേശ്വറിലേക്കായിരുന്നു യാത്ര. ട്രെയിൻ യാത്രയ്‌ക്കിടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം യാത്രക്കാരോട് ചോദിച്ചറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചു. വീഡിയോയിൽ ടിക്കറ്റ് ടിടിഇയെ കാണിക്കുന്നതും, സഹയാത്രികരുമായി ഇടപഴകുന്നതും കാണാം . ഒട്ടേറെ പേരാണ് അശ്വിനി വൈഷ്ണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് . ഒഡീഷയിലെ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തെക്കുറിച്ച് […]
തിരുവനന്തപുരം: 50 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുവേളിയില്‍ നിന്ന് കൊല്ലം, ചെങ്കോട്ട വഴി ചെന്നൈയിലേക്ക് എസി സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ബ്രോഡ്‌ഗേജായശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവനന്തപുരത്തുനിന്നു ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിക്കുന്നത്. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട വഴി തിരുവനന്തപുരം ചെന്നൈ സര്‍വീസുണ്ടായിരുന്നു. ഇതിനു പുറമെ ചെന്നൈയില്‍ നിന്ന് പുതിയ ഒരു രാത്രി വണ്ടി കൂടിയാണു തെക്കന്‍ കേരളത്തിനു ലഭിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. താംബരത്തുനിന്നുള്ള സര്‍വീസ് 16 മുതലും കൊച്ചുവേളിയില്‍ നിന്നുള്ളതു 17നും ആരംഭിക്കും. […]
പാലക്കാട്: പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയില്‍ ട്രെയിനുകള്‍ക്ക് വേഗം കുറയ്ക്കാൻ തീരുമാനിച്ച് റെയിൽവേ. പാതയിലെ ബി ലൈനില്‍ വേഗത മണിക്കൂറില്‍ 35 കി.മീ ആക്കി കുറച്ചു. നേരത്തെ മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു വേഗത. എ ട്രാക്കിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്ററാക്കിയും കുറച്ചു. കഴിഞ്ഞ ദിവസം കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയില്‍വേയുടെ താല്‍ക്കാലിക നടപടി. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം മന്ത്രിയും വനം വകുപ്പ് […]
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12677) മെയ് 13 തിങ്കളാഴ്ച്ച വഴിതിരിച്ചു വിടുമെന്ന് റെയിൽവേ അറിയിച്ചു. സേലം വഞ്ജിപ്പാളയത്ത് റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ വഴി തിരിച്ചു വിടുന്നത്. കോയമ്പത്തൂർ പോകാതെ പകരം ഇരുഗൂർ, പോത്തന്നൂർ വഴിയായിരിക്കും ഈ ട്രെയിൻ സർവിസ് നടത്തുക. യാത്രക്കാരുടെ സൗകര്യാർഥം അന്ന് പോത്തന്നൂരിൽ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ട്രെയിൻ ഓടാൻ ഒരു മണിക്കൂർ വൈകാനും സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു. Read Also: കൊടൈക്കനാല്‍ – ഊട്ടി യാത്രയ്‌ക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital