റാന്നി പ്ലാച്ചേരി സ്റ്റേഷനില്‍ വനം ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നല്‍കിയ റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേര്‍ത്തെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പ്ലാച്ചേരി സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തി എന്ന രീതിയിൽ ജയൻ റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതി ചേർത്തതാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടിയിലേക്ക് വനം വകുപ്പ് കടന്നത്. ഈ പ്രതിയുടെ മൊഴി ഒരു വെള്ള പേപ്പറിൽ രേഖപ്പെടുത്തി അതിനുശേഷം മൊഴി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. അങ്ങനെ വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. പ്രതികാര ബുദ്ധിയോടെ അധികാര ദുർവിനിയോഗം ചെയ്തതിനാണ് നടപടി. തന്റെ അധികാരപ്പെടുത്തിയിൽ കുറ്റകൃത്യം കണ്ടെങ്കിലും അതിന് സാധാരണയായി സ്വീകരിക്കേണ്ട കേരള ഫോറസ്റ്റ് കോഡ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ ബിആർ ജയൻ പാലിച്ചിട്ടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്.
ALSO READ :തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചെടുത്തു; ആക്രമികളെ മുൻപരിചയമില്ലെന്ന് യുവാവ്









