web analytics

സതീശൻ, ചെന്നിത്തല, ശശി തരൂർ ഉൾപ്പെടെ പ്രമുഖർ… പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കൊപ്പം മറ്റൊരു എം.എൽഎയുടെ പേരും…കോൺഗ്രസിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക…

സതീശൻ, ചെന്നിത്തല, ശശി തരൂർ ഉൾപ്പെടെ പ്രമുഖർ… പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കൊപ്പം മറ്റൊരു എം.എൽഎയുടെ പേരും…കോൺഗ്രസിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക…

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കി എഐസിസിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിച്ചു.

പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം, വിജയസാധ്യത, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാണ് വിവിധ മണ്ഡലങ്ങളിലേക്കുള്ള പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തിമ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.

പട്ടികയിൽ നിരവധി പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹരിപ്പാട് രമേശ് ചെന്നിത്തല, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ, തൃശൂർ കെ. മുരളീധരൻ എന്നിവരാണ് പ്രധാനികൾ.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ നേമം മണ്ഡലത്തിൽ ശശി തരൂർ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ തുടങ്ങിയവരുടെ പേരുകളും പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃക്കാക്കരയിൽ ഉമ തോമസ് വീണ്ടും മത്സരിക്കാനുള്ള സാധ്യതയും പട്ടിക സൂചിപ്പിക്കുന്നു.

അതേസമയം സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് അന്തിമ തീരുമാനത്തിന് മുൻപ് പാർട്ടി നേതൃത്വത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് സൂചനയുണ്ട്.

പരിഗണനാ പട്ടിക…..

  1. ഉദുമ – ഹക്കീം കുന്നൽ, ബി.പി. പ്രദീപ്കുമാർ
  2. കാഞ്ഞങ്ങാട് – പി.വി. സുരേഷ്, ജോമൺ ജോസ്
  3. പയ്യന്നൂർ – മുഹമ്മദ് ഷമ്മാസ്, അഡ്വ. ഗോപിനാഥ്
  4. കള്ളിയാശ്ശേരി – നൗഷാദ് വാഴവലപ്പിൽ, ബൃജേഷ് കുമാർ
  5. തളിപ്പറമ്പ – വി.പി. അബ്ദുൽ റഷീദ്, നൗഷാദ് ബ്ലാത്തൂർ, മുഹമ്മദ് ബ്ലാത്തൂർ
  6. ഇരിക്കൂർ – സജീവ് ജോസഫ്, അഡ്വ. സോണി സെബാസ്റ്റ്യൻ
  7. കണ്ണൂർ – കെ. സുധാകരൻ, ടി.ഒ. മോഹനൻ, മുഹമ്മദ് ഷമ്മാസ്
  8. ധർമ്മടം – ഷാഫി പറമ്പിൽ, വിജിൽ മോഹൻ, ഫർസിൻ മജീദ്
  9. തലശ്ശേരി – റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്
  10. പേരാവൂർ – അഡ്വ. സണ്ണി ജോസഫ്, സുധീപ് ജെയിംസ്
  11. മാനന്തവാടി (എസ്.ടി) – പി.കെ. ജയലക്ഷ്മി, ജി. മഞ്ജുകുട്ടൻ, സി.കെ. ജാനു
  12. സുൽത്താൻ ബത്തേരി (എസ്.ടി) – ഐ.സി. ബാലകൃഷ്ണൻ, സി.കെ. ജാനു
  13. കൽപ്പറ്റ – ടി. സിദ്ദിഖ്, പി.പി. അലി, ഷംഷാദ് മരക്കാർ, ജഷീർ പള്ളിവയൽ
  14. നാദാപുരം – മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.എം. അഭിജിത്, കെ. പ്രവീൺ കുമാർ
  15. കോയിലാണ്ടി – കെ.എം. അഭിജിത്, കെ. പ്രവീൺ കുമാർ, വി.പി. ദുൽഖിഫിൽ, നിജേഷ് അരവിന്ദ്, എൻ. സുബ്രഹ്മണ്യം
  16. ബാലുശ്ശേരി (എസ്.സി) – രമ്യ ഹരിദാസ്, വി.ടി. സൂരജ്, സി.എ. അരുൺദേവ്
  17. കോഴിക്കോട് നോർത്ത് – അഡ്വ. വിദ്യ ബാലകൃഷ്ണൻ, പി.എം. നിയാസ്, ആർ. ഷഹീൻ
  18. ബേപ്പൂർ – പി.വി. അൻവർ, ആഡം മുൽസി, പി.എം. നിയാസ്, ആർ. ഷഹീൻ
  19. നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ്, കെ.ടി. അജ്മൽ
  20. വണ്ടൂർ (എസ്.സി) – എ.പി. അനിൽകുമാർ
  21. തവനൂർ – എ.എം. രോഹിത്, പി. ഇഫ്തികാറുദ്ദീൻ, റിയാസ് മുക്കോളി
  22. പൊന്നാനി – കെ.പി. നൗഷാദ് അലി, സിദ്ദീഖ് പന്താവൂർ, പി.ടി. അജയ് മോഹൻ
  23. ത്രിത്താല – വി.ടി. ബാലറാം, സി.വി. ബാലചന്ദ്രൻ, ഒ.കെ. ഫറൂഖ്
  24. പട്ടാമ്പി – ടി.പി. ഷാജി, റിയാസ് മുക്കോളി, ജയശങ്കർ കോട്ടരത്തിൽ
  25. ഷൊർണൂർ – ടി.എച്ച്. ഫിറോസ്ബാബു, സന്ദീപ് വാര്യർ, ഗിരീഷ് ഗുപ്ത
  26. ഒറ്റപ്പാലം – ഹരിഗോവിന്ദൻ മാസ്റ്റർ, സന്ദീപ് വാര്യർ
  27. മലമ്പുഴ – അനന്തകൃഷ്ണൻ, ഗൗജ വിജയകുമാർ, വിനോദ് ചേറാട്
  28. പാലക്കാട് – കണ്ണൻ ഗോപിനാഥ്, കെ.എസ്. ജയഗോഷ്, എ. തങ്കപ്പൻ, സന്ദീപ് വാര്യർ
  29. തരൂർ (എസ്.സി) – പ്രൊഫ്. കെ.എ. തുളസി, കെ.എ. ഷീബ, വിപിൻ കൃഷ്ണൻ
  30. ചിറ്റൂർ – സുമേഷ് അച്യുതൻ, കെ.സി. പ്രീത്, വിഷ്ണു സി
  31. ആലത്തൂർ – കെ.എ. ഫെബിൻ, കെ.ജി. എൽദോ, പാളയം പ്രദീപ്
  32. ചേലക്കര (എസ്.സി) – കെ.വി. ദാസൻ, ശ്രീലാൽ ശ്രീധർ, കെ.ബി. ശശികുമാർ, ശിവൻ വീറ്റിൽകുന്ന്
  33. കുന്നംകുളം – അനിൽ അക്കര, ഒ. അബ്ദുറഹിമാൻകുട്ടി, പ്രമോദ് സി
  34. മണലൂർ – ടി.എൻ. പ്രതാപൻ, മുഹമ്മദ് ഹാഷിം, അനിൽ അക്കര
  35. വടക്കാഞ്ചേരി – പി.എൻ. വൈശാഖ്, ജോസ് വള്ളൂർ, ഡോ. സോയ ജോസഫ്
  36. ഒല്ലൂർ – ജോസഫ് താജറ്റ്, ഷാജി കോടങ്കണ്ടത്ത്, ആൻ സെബാസ്റ്റ്യൻ, രാജൻ പള്ളൻ
  37. തൃശ്ശൂർ – കെ. മുരളീധരൻ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് താജറ്റ്, എ. പ്രസാദ്
  38. നാട്ടിക (എസ്.സി) – ഐ.എം. വിജയൻ, ശ്രീലാൽ ശ്രീധർ, കാവ്യ രഞ്ജിത്ത്, സി.കെ. വിനോദ്, സുനിൽ ലാലൂർ
  39. കൈപ്പമംഗലം – ടി.എൻ. പ്രതാപൻ, അസിഫ് മുഹമ്മദ്, ശോഭ സുബിൻ, ടി.എം. നാസർ, അഡ്വ. മോഹിയുദ്ദീൻ
  40. പുതുക്കാട് – ഒ.ജെ. ജനീഷ്, ജോസഫ് താജറ്റ്, സോണിയ ഗിരി, നിഖിൽ ദാമോദരൻ
  41. ചാലക്കുടി – സനീഷ് കുമാർ ജോസഫ്, ആൻ സെബാസ്റ്റ്യൻ, ഷോൺ പള്ളിശ്ശേരി
  42. കോടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്, ടി.എൻ. പ്രതാപൻ, സോണിയ ഗിരി, സാജൻ കൊടിയൻ
  43. പെരുമ്പാവൂർ – എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, അബിൻ വാർക്കി
  44. അങ്കമാലി – റോജി എം. ജോൺ, ആൻ സെബാസ്റ്റ്യൻ
  45. ആലുവ – അന്വർ സാദത്ത്, മുഹമ്മദ് ഷിയാസ്, ജിൻഷാദ് ജിന്നാസ്, അബ്ദുൽ മുതലിബ്
  46. പറവൂർ – വി.ഡി. സതീശൻ
  47. വൈപ്പിൻ – അജയ് തരയിൽ, ടി.എൻ. പ്രതാപൻ, കാർത്തിക് ശശി, ദീപക് ജോയ്, ഒ.ജെ. ജനീഷ്
  48. കൊച്ചി – മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ഡൊമിനിക് പ്രെസന്റേഷൻ, തമ്പി സുബ്രഹ്മണ്യം, ഷൈനി മാത്യു
  49. ത്രിപ്പൂണിത്തുറ – ദീപക് ജോയ്, എം. ലിജു, രാജു പി. നായർ, ദീപ്തി മേരി വർഗീസ്, രമേഷ് പിഷാരടി, സൗമിനി ജെയിൻ
  50. എറണാകുളം – ടി.ജെ. വിനോദ്, വി.കെ. മിനിമോൾ
  51. തൃക്കാക്കര – മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ദീപ്തി മേരി വർഗീസ്
  52. കുന്നത്തുനാട് (എസ്.സി) – വി.പി. സജീന്ദ്രൻ, വൈശാഖ് ദർശൻ, അരുൺകുമാർ
  53. മൂവാറ്റുപുഴ – മാത്യു കുഴൽനാടൻ, പി.പി. എൽദോസ്
  54. ദേവികുളം (എസ്.സി) – ഡി. കുമാർ, കൃഷ്ണമൂർത്തി, രാജാറാം, എ.എസ്. രാജ
  55. ഉടുമ്പൻചോല – റോയ് കെ. പൗലോസ്, അലോഷ്യസ് സേവ്യർ, ഫ്രാൻസിസ് ദേവസ്സിയ, ബിജോ മണി, സേനാപതി വേണു
  56. പീരുമേട് – അലോഷ്യസ് സേവ്യർ, അഡ്വ. സിറിയാക് തോമസ്, ടോണി തോമസ്, റോയ് കെ. പൗലോസ്, നിഷ സോമൻ
  57. വൈക്കം (എസ്.സി) – ഡോ. പി.ആർ. സോണ, വൈശാഖ് ദർശൻ, എ. സനീഷ്‌കുമാർ
  58. കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
  59. പുതുപ്പള്ളി – ചാണ്ടി ഉമ്മൻ, ഡോ. മറിയ ഉമ്മൻ
  60. കാഞ്ഞിരപ്പള്ളി – അബിൻ വാർക്കി, ഫിൽസൺ മാത്യൂസ്, ജോസി ഫിലിപ്പ്, ആൻ സെബാസ്റ്റ്യൻ, ജോസഫ് വാഴക്കൻ
  61. അറൂർ – അഡ്വ. ഷാനിമോൾ ഉസ്മാൻ, ജിൻഷാദ് ജിന്നാസ്, കാർത്തിക് ശശി, എം.പി. പ്രവീൺ
  62. ചേർത്തല – എസ്. ശരത്, അരിത ബാബു
  63. ആലപ്പുഴ – എ.എ. ഷുക്കൂർ, ഡോ. കെ.എസ്. മനോജ്, എം.ജെ. ജോബ്, മോലി ജേക്കബ്
  64. അമ്പലപ്പുഴ – എം. ലിജു, എ.ആർ. കണ്ണൻ, എം.പി. പ്രവീൺ, ഷാനിമോൾ ഉസ്മാൻ, മുഹമ്മദ് അസ്ലം
  65. ഹരിപ്പാട് – രമേഷ് ചെന്നിത്തല
  66. കായംകുളം – കെ.പി. ശ്രീകുമാർ, അരിത ബാബു, പി.എസ്. അനുതാജ്, എം. ലിജു, ബിനു ചുള്ളിയിൽ
  67. മാവേലിക്കര (എസ്.സി) – അഡ്വ. മുത്തറ രാജ്, മീനു സജീവ്
  68. ചെങ്ങന്നൂർ – ജ്യോതി വിജയകുമാർ, ബിനു ചുള്ളിയിൽ, സാജി ജോസഫ്
  69. റാന്നി – പഴകുളം മധു, ജെ.എസ്. അടൂർ, റിങ്കു ചെറിയാൻ
  70. അരന്മുള – വിജയ് ഇന്ദുചൂടൻ, പഴകുളം മധു, അനീഷ് വരിക്കണ്ണാമല, അബിൻ വാർക്കി, സന്ദീപ് വാര്യർ, ശിവദാസൻ നായർ
  71. കോന്നി – അടൂർ പ്രകാശ്, രജനി പ്രദീപ്, പ്രൊഫ്. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. എൻ. ശൈലജ, റോബിൻ പീറ്റർ
  72. അടൂർ (എസ്.സി) – രമ്യ ഹരിദാസ്, അജോമോൻ, എസ്.ജെ. പ്രേംരാജ്, അനന്തു ബാലൻ
  73. കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
  74. കൊട്ടാരക്കര – അഡ്വ. ഐഷാ പോറ്റി, ആർ. ചന്ദ്രശേഖരൻ, ആർ. റെസ്മി
  75. പത്തനാപുരം – ജ്യോതികുമാർ ചാമക്കാല, അഡ്വ. സാജുഖാൻ
  76. ചടയമംഗലം – എം.എം. നസീർ, ഫൈസൽ കുളപ്പാടം, കുമ്മിൽ ഷമീർ
  77. കുണ്ടറ – പി.സി. വിഷ്ണുനാഥ്
  78. കൊല്ലം – ബിന്ദു കൃഷ്ണ, ആർ. അരുൺരാജ്, സൂരജ് രവി, അഡ്വ. വിഷ്ണു സുനിൽ
  79. ചാത്തന്നൂർ – ആർ. ചന്ദ്രശേഖരൻ, ആർ. അരുൺരാജ്, ബിന്ദു കൃഷ്ണ, പി.എസ്. പ്രദീപ്
  80. വർക്കല – വർക്കല കഹാർ, ഡോ. എസ്.എസ്. ലാൽ, നബീൽ കല്ലമ്പലം
  81. ചിറയിൻകീഴ് (എസ്.സി) – കൊടിക്കുന്നിൽ സുരേഷ്, ബി.എസ്. അനൂപ്, കെ.എസ്. ഗോപകുമാർ
  82. നെടുമങ്ങാട് – ബി.ആർ.എം. ഷഫീർ, സുധീർഷാ പാളോട്, എം.എ. വാഹിദ്
  83. വാമനപുരം – പാളോട് രവി, രമണി പി. നായർ, അനാട് ജയൻ, സുധീർഷാ പാളോട്
  84. കഴക്കൂട്ടം – ജെ.എസ്. അഖിൽ, എം.എ. വാഹിദ്, ഡോ. എസ്.എസ്. ലാൽ
  85. വട്ടിയൂർക്കാവ് – കെ. മുരളീധരൻ, ജ്യോതി വിജയകുമാർ, കെ.എസ്. ശബരീനാഥൻ, വീണ എസ്. നായർ
  86. തിരുവനന്തപുരം – കെ. മുരളീധരൻ, കെ.എസ്. ശബരീനാഥൻ, ടി. ശരത് ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാർ, എം. വിൻസെന്റ്
  87. നേമം – ഡോ. ശശി തരൂർ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ജി.വി. ഹരി, നേമം ഷജീർ
  88. അരുവിക്കര – എം.എം. ഹസൻ, എം.ആർ. ബൈജു, ബി.ആർ.എം. ഷഫീർ
  89. പാറശ്ശാല – വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ
  90. കാട്ടാക്കട – മലയങ്കീഴ് വേണുഗോപാൽ, എം.ആർ. ബൈജു, വി.എസ്. ശിവകുമാർ, ആർ.വി. രാജേഷ്, എം. മണികണ്ഠൻ
  91. കോവളം – എം. വിൻസെന്റ്, ഫ്രീഡ സൈമൺ
  92. നെയ്യാറ്റിൻകര – ഫ്രീഡ സൈമൺ, എൻ. ശക്തൻ, അഡ്വ. വിനോദ്‌സെൻ

English Summary

The Congress party has prepared a preliminary list of potential candidates for the upcoming Kerala Assembly elections and submitted it to the AICC Central Election Committee. The list includes prominent leaders such as V.D. Satheesan (Paravur), Ramesh Chennithala (Haripad), Thiruvanchoor Radhakrishnan (Kottayam), and K. Muraleedharan (Thrissur). Shashi Tharoor is being considered for the Nemom constituency, while Chandy Oommen and Eldose Kunnappilly are among other names in the list. The final candidate list will be announced by the Congress high command after further discussions.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

Related Articles

Popular Categories

spot_imgspot_img