അടിമാലി കുമളി ദേശീയ പാതയിൽ പഞ്ചായത്ത് ടൗൺഹാളിന് സമീപം ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന ബസിന്റെ ഗ്ലാസ് തകർന്നു. അപകടത്തിൽ യാത്രക്കാരിയായ രാജാക്കാട് സ്വദേശിനിക്ക് പരിക്കേറ്റു. (Tree falls on top of bus in Adimali, Idukki;)
അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് വാഹനം മാറ്റിയത്. മുൻപ് പ്രദേശത്ത് ഓട്ടോറിക്ഷയ്ക്ക് മുകളിലേ ഇതേ ഭാഗത്ത് മരച്ചില്ല വീണതിനെ തുടർന്ന് ഓട്ടോ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അന്ന് മരം മുറിച്ചു മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും മുറിച്ചു മാറ്റിയിരുന്നില്ല.