web analytics

പത്തനംതിട്ടയിൽ ആംബുലന്‍സിലെ പീഡനം: വിചാരണയ്ക്കിടെ കോടതിയില്‍ നാടകീയ സംഭവങ്ങൾ, ബോധരഹിതയായി അതിജീവിത

പത്തനംതിട്ട ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. വിചാരണ നടക്കുന്നതിനിടെ അതിജീവിത കോടതിയില്‍ ബോധം കെട്ടുവീണുപത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സാക്ഷിക്കൂട്ടിലാണ് 23-കാരി ബോധരഹിതയായി വീണത്.

പീഡനത്തിനുശേഷം ആബുലന്‍സില്‍വച്ച് പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞുകൊണ്ട് പ്രതി സംസാരിക്കുന്നതിന്റെ ശബ്ദരേഖ അന്വേഷണസംഘം പെന്‍ഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖ കോടതി കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായത്. ഉടന്‍തന്നെ സര്‍ക്കാര്‍ നിയോഗിച്ച അഭിഭഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കോടതിയുടെ പുറത്തെത്തിച്ചു.

ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടി പിന്നീട് ആരോഗ്യം വീണ്ടെടുത്തതോടെ ഒന്നര മണിക്കൂറിനുശേഷം വിചാരണ പുനരാരംഭിച്ചു. കോവിഡ് രോഗിയായിരുന്ന സമയത്താണ് പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടത്. അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ ഉടൻതന്നെ പിഎസ് അറസ്റ്റ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img