web analytics

കോടതി ലോക്കറിൽ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം; 23 വർഷം മുൻപ് മരിച്ച യുവതിയുടെ എട്ടര പവൻ എവിടെ?

കോടതി ലോക്കറിൽ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം; 23 വർഷം മുൻപ് മരിച്ച യുവതിയുടെ എട്ടര പവൻ എവിടെ?

തൃശൂർ ∙ തൃശൂർ ആർ.ഡി.ഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന എട്ടര പവൻ സ്വർണം കാണാതായതായി പരാതി. 23 വർഷം മുൻപ് മരിച്ച യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

സ്വർണമാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചതെങ്കിലും, പിന്നീട് തിരികെ വാങ്ങാൻ എത്തിയപ്പോൾ ലോക്കറിലുണ്ടായിരുന്നത് മുക്കുപണ്ടമാണെന്ന് കണ്ടെത്തി.

തൃശൂർ കാട്ടൂർ സ്വദേശിനിയായ 28കാരി റംലത്ത് തലച്ചോറിലെ അണുബാധയെ തുടർന്ന് 2003-ലാണ് മരിച്ചത്. അന്ന് റംലത്തിന് രണ്ട് കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു.

റംലത്തിന്റെ ദേഹത്തുണ്ടായിരുന്ന എട്ടര പവന്റെ ആഭരണങ്ങൾ ആർ.ഡി.ഒ കോടതിയുടെ ലോക്കറിലാണ് സൂക്ഷിച്ചത്.

റംലത്തിന്റെ മക്കൾ പ്രായപൂർത്തിയായതോടെ ആഭരണങ്ങൾ തിരികെ വാങ്ങാൻ മൂന്നു വർഷം മുൻപ് റംലത്തിന്റെ അമ്മ സുലേഖ ആർ.ഡി.ഒ കോടതിയിലെത്തി.

ആവശ്യമായ രേഖകൾ മുഴുവൻ കൈവശമുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ലോക്കറിൽ സ്വർണമല്ല, മുക്കുപണ്ടമാണുള്ളതെന്ന് വ്യക്തമായതെന്നും പറയുന്നു.

ഇതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

എന്നാൽ മൂന്നു വർഷമായി അന്വേഷണം നടന്നിട്ടും സ്വർണം കണ്ടെത്താനായില്ല. സുലേഖ മാറിമാറി വന്ന കലക്ടർമാർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.

സ്വന്തമായി താമസിക്കാൻ കിടപ്പാടം പോലും ഇല്ലാത്ത സുലേഖയും പേരക്കുട്ടികളും എട്ടര പവന്റെ സ്വർണം തിരികെ ലഭിച്ചാൽ ഭൂമി വാങ്ങി കുറഞ്ഞത് ഒരു കുടിൽപോലുമെങ്കിലും പണിയാനാകുമെന്ന പ്രതീക്ഷയിലാണ്.

2003 മുതൽ 2022 വരെ ആർ.ഡി.ഒ കോടതിയിലെ ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. നീതി തേടി മൂന്നു വർഷമായി ആർ.ഡി.ഒ കോടതിയുടെ ഓഫിസിൽ കയറിയിറങ്ങുകയാണ് സുലേഖ.

English Summary

Gold jewellery weighing 8.5 sovereigns kept in the Thrissur RDO court locker has allegedly gone missing and was found replaced with imitation ornaments. The jewellery belonged to a woman who died in 2003 and was deposited officially after verification. Despite a police case and three years of investigation, the missing gold has not been traced, leaving the family still seeking justice.

thrissur-rdo-court-locker-missing-gold-replaced-imitation

Thrissur, RDO Court, Missing Gold, Locker Theft, Imitation Jewellery, Police Investigation, Kerala News, Court Locker, Ramla, Sulekha

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img